2008 ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ വലം കൈ ആയ ഭീകരൻ മുഫ്തി കൈസർ ഫാറൂഖിനെ അജ്ഞാതർ വെടിവച്ചു കൊന്നു. പാക്ക് ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ പ്രധാന നേതാവാണ് 30 കാരനായ കൈസർ ഫാറൂഖ്.
ALSO READ:ക്ഷയരോഗത്തിനുള്ള മരുന്നായ ബെഡാക്വിലിന്‍ ഇനി ഇന്ത്യയിൽ നിർമ്മിക്കാം
കറാച്ചിയിലെ സാമനാബാദിൽ ശനിയാഴ്ചയാണ് കൈസറിനു വെടിയേറ്റത്. പിന്നിൽ നിന്നു വെടിയേറ്റ കൈസർ ആശുപത്രിയിലാണു മരിച്ചത്. സംഭവത്തെ തുടർന്ന് കറാച്ചിയിൽ സംഘർഷാവസ്ഥ ഉണ്ടായി. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പാക്ക് രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ഇടയുള്ളതാണ് കൈസറിന്റെ വധം. ഫാറൂഖിനൊപ്പം വെടിയേറ്റ വിദ്യാർഥിയായ ഫാറൂഖ് ഷക്കീറിന്റെ നില ഗുരുതരമായി തന്നെ തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here