ഹര്‍ദിക്ക് പാണ്ഡ്യ വന്നപ്പോള്‍ സീറ്റ് മാറി കൊടുത്ത് മലിംഗ; വൈറലായി വീഡിയോ

ഐപിഎല്ലിന്റെ ഈ സീസണില്‍ രണ്ടു മത്സരത്തിലും ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ് പരാജയം ഏറ്റുവാങ്ങുന്നതാണ് നമ്മള്‍ കണ്ടത്. ഹര്‍ദികിനെ ക്യാപ്റ്റനായി നിയമിച്ചതില്‍ തൊട്ട് നിരവധി വിമര്‍ശനങ്ങളാണ് ടീമിന് നേരെ ഉയരുന്നത്.

ഇപ്പോഴിതാ മുംബൈ ടീമിന്റെ പരീശീലക സംഘത്തിലുള്ള മുന്‍ ലങ്കന്‍ പേസര്‍ ലസിത് മലിംഗ ഹാര്‍ദിക് പാണ്ഡ്യയ്ക്കായി കസേര ഒഴിഞ്ഞു കൊടുക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഡഗ്ഔട്ടിലാണു സംഭവം നടന്നത്. ഹാര്‍ദിക് പാണ്ഡ്യയെ കണ്ട മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ കീറണ്‍ പൊള്ളാര്‍ഡ് സീറ്റില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനു മുന്‍പേ തന്നെ ലസിത് മലിംഗ എഴുന്നേറ്റു നടന്നുപോകുകയായിരുന്നു. ഇതോടെ പൊള്ളാര്‍ഡ് പാണ്ഡ്യയ്ക്കു സമീപത്തായി ഇരുന്നു.

Also Read: നിരവധി എഐ ഫീച്ചറുകള്‍; ഐഫോണ്‍ 16 പ്രത്യേകതകള്‍

സണ്‍റൈസേഴ്‌സും-മുബൈയും തമ്മില്‍ കളിക്കളത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മുബൈ ബോളര്‍മാരും ബാറ്റര്‍മാരും സണ്‍റൈസേഴ്‌സിന്റെ മുന്നില്‍ നിസഹായരായി നില്‍ക്കുന്ന അവസ്ഥയാണ് കാണാന്‍ സാധിച്ചത്. 20 പന്തുകള്‍ നേരിട്ട ഹാര്‍ദിക് പാണ്ഡ്യ 24 റണ്‍സെടുത്താണു പുറത്തായത്. ബോളിങ്ങിലും മുംബൈ ക്യാപ്റ്റനു തിളങ്ങാന്‍ സാധിച്ചില്ല. നാല് ഓവറുകള്‍ പന്തെറിഞ്ഞ താരം 46 റണ്‍സാണു വഴങ്ങിയത്. ആകെ ലഭിച്ചത് ഒരു വിക്കറ്റും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News