ആധാർ-പാൻ ലിങ്കിങ് മാത്രമല്ല; സമയപരിധി ജൂൺ 30 ന് അവസാനിക്കുന്ന കാര്യങ്ങൾ എന്തൊക്കെ? ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പ്

സമയമുണ്ടല്ലോ,പിന്നെ ചെയ്യാം എന്ന് കരുതാൻ വരട്ടെ, നിർണായകമായ പല സാമ്പത്തിക കാര്യങ്ങളും പൂർത്തിയാക്കാനുള്ള സമയപരിധി ജൂൺ 30 ന് അവസാനിക്കും.അതിനിനി വെറും 12 ദിവസങ്ങൾ മാത്രമാണുള്ളത്. പാൻ ആധാർ ലിങ്കിങ്, ഇപിഎസ് പെൻഷൻ അപേക്ഷിക്കൽ,ബാങ്ക് ലോക്കർ കരാർ തുടങ്ങിയവ ഈ സമയത്തിനുള്ളിൽ ചെയ്ത് തീർക്കണം.ഇല്ലെങ്കിൽ അക്കൗണ്ട് അസാധുവാക്കൽ ,പിഴ അടയ്ക്കൽ തുടങ്ങിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.

ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കൽ

ആധാർ- പാന്‍ ലിങ്കിങ്ങിനുള്ള സമയപരിധി ജൂൺ 30ന് അവസാനിക്കുകയാണ്.സമയപരിധിക്കുള്ളിൽ ഇത് ചെയ്തില്ലെങ്കിൽ പാൻകാർഡ് അസാധുവാകുകയും വലിയ പിഴ നൽകേണ്ടിവരുകയും ചെയ്യും. കാർഡ് പ്രവർത്തന രഹിതമായാൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുകയില്ല.കൂടാതെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളെ ഇത് സാരമായി ബാധിക്കുകയും ചെയ്യും.സമയപരിധി പലതവണ നീട്ടി നൽകിയതുകൊണ്ടു തന്നെ ജൂൺ 30 ന് ശേഷം വീണ്ടും സമയം നീട്ടി നൽകാനുള്ള സാധ്യത വളരെ കുറവാണ്.

ഇപിഎസ് പെൻഷന് അപേക്ഷിക്കൽ
ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാൻ ജൂൺ 26 വരെയാണ് സമയം. ആദ്യം മാർച്ച് 3 വരെ സമയപരിധി. ഇതിലൂടെ പ്രതിമാസം 15,000 രൂപയിലധികം പെൻഷനിലേക്ക് കൂടുതൽ സംഭാവന നൽകാൻ സാധിക്കും.ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പാക്കണമെന്ന കേസിൽ 2022 നവംബർ 4 ൽ സുപ്രീംകോടതി അനുകൂല ഉത്തരവിറക്കിയത്.

ബാങ്ക് ലോക്കർ കരാർ പുതുക്കൽ

ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള സമയപരിധി ഈ മാസം 30 നാണ് അവസാനിക്കുന്നത്. ഉപഭോക്താക്കൾ പുതുക്കിയ ലോക്കർ കരാറുകളിൽ നിശ്ചയിച്ച സമയത്തിനുള്ളിൽ ഒപ്പുവെക്കണം.ജൂൺ 30 നുള്ളിൽ ഇടപാടുകാരിൽ 50 ശതമാനവും സെപ്റ്റംബർ 30 നുള്ളിൽ 75 ശതമാനവും കരാറുകൾ പുതുക്കിയിട്ടുണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കണം. സാമ്പത്തിക നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, പിഴയടക്കൽ ഒഴിവാക്കാനും ഇക്കാര്യങ്ങൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News