സൗജന്യമായി ആധാർ പുതുക്കാനുള്ള അവസാന തീയതി; പരാതിയും നൽകാം

ഡിസംബർ 14 വരെ സൗജന്യമായി ആധാർ പുതുക്കാം. ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ നടപടികള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ടെന്ന് യുഐഡിഎഐ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ALSO READ: മൊബൈൽ റീചാർജ് ചെയ്യുന്നതിന് ഫീസ് ഈടാക്കി ഗൂഗിൾ പേ

ഇതിനായി https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് വഴി ‘പരാതി ഫയൽ ചെയ്യുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക. പേര്, ഫോണ്‍ നമ്പര്‍, സംസ്ഥാനം തുടങ്ങിയ വിവരങ്ങള്‍ നല്‍കുക, ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും ‘പരാതിയുടെ വിഭാഗം’ തെരഞ്ഞെടുക്കുക. പരാതിയുടെ സ്വഭാവമനുസരിച്ച്, ‘കാറ്റഗറി ടൈപ്പ്’ തെരഞ്ഞെടുക്കുക. കാപ്ച്ച കോഡ് നല്‍കുക, നെക്സ്റ്റ്-ല്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് സബ്മിറ്റ് നല്‍കുക.ലഭിക്കുന്ന കംപ്ലെയിന്റ് നമ്പര്‍ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കായി കുറിച്ചുവെയ്ക്കുക.

ALSO READ: ദളപതി ചിത്രം ‘ലിയോ’ ഇനി വിരൽതുമ്പിൽ; ഒടിടി-യിൽ സ്ട്രീം ചെയ്യുന്നത് വിപുലമായ പതിപ്പോ?

രാജ്യത്ത് ഏതൊരു സാമ്പത്തിക സേവനങ്ങളും ഇന്നു ലഭ്യമാകുന്നതിനുള്ള ഏറ്റവും നിര്‍ണായകമായ 12 അക്ക തിരിച്ചറിയല്‍ രേഖ കൂടിയാണിത്. അതിനാല്‍ തന്നെ ആധാറിലെ വിവരങ്ങള്‍ പുതുക്കി നൽകേണ്ടത് അനിവാര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News