ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ്) 2025-ന് അപേക്ഷിക്കാൻ ഇന്ന് (ഒക്ടോബര്‍ 3) കൂടി അവസരം. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കണം. അതേസമയം, പിഴതുക ഓടിക്കിയാൽ (ലേറ്റ് ഫീ) ഒക്ടോബര്‍ ഏഴുവരെ അപേക്ഷിക്കാന്‍ അവസരമുണ്ടാകും. ബിരുദാനന്തര എന്‍ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഗേറ്റ്. പരീക്ഷകള്‍ നടത്തുക 2025 ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ്. ഫലം 2025 മാര്‍ച്ച് 19-ന് പ്രഖ്യാപിക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ ജനുവരി രണ്ടിനാണ് പ്രസിദ്ധീകരിക്കുക.
Also Read; സർക്കാർ ജോലി പ്രഖ്യാപിച്ചതിൽ സന്തോഷം: ശ്രുതി
യോഗ്യത;
എന്‍ജിനിയറിങ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കൊമേഴ്സ്, ആര്‍ട്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് ഗേറ്റ് പരീക്ഷക്ക് അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം
* ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
* അപ്ലൈ ഓണ്‍ലൈന്‍ ടാബ് സെലക്ട് ചെയ്യുക
* രജിസ്‌ട്രേഷന്‍ നടപടിക്രമം പൂര്‍ത്തിയാക്കുക
* ആവശ്യമുളള വിവരങ്ങള്‍ നല്‍കിയ ശേഷം അപേക്ഷാ ഫീ അടയ്ക്കുക. ഫോം സബ്മിറ്റ് ചെയ്യുക
* ഭാവി ആവശ്യങ്ങള്‍ക്കായി അപേക്ഷാ ഫോം പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കുക
* മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. 65 ചോദ്യങ്ങളാണ് ആകെയുണ്ടാകുക. 100-ലാണ് മാര്‍ക്ക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here