നവകേരള സദസിന് ഔദ്യോഗിക സമാപനം, ചരിത്രം കുറിച്ച് എൽഡിഎഫ് സർക്കാർ: ഫോട്ടോ ഗ്യാലറി

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച സംസ്ഥാന സർക്കാരിന്റെ ‘നവകേരള സദസ്സ്’ ഔദ്യോഗികമായി സമാപിച്ചു. നവംബർ 18 നാരംഭിച്ച് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച സദസ് ഇന്ന് എറണാകുളത്തെ തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലെ കൂടിച്ചേരലുകളോടെയാണ് അവസാനിച്ചത്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച നവകേരള സദസാണ് ഇന്ന് എണാകുളത്ത് വെച്ച് സമാപനച്ചടങ്ങോടെ നടന്നത്.

ALSO READ: ‘2025 ൽ ഒരു അതിദരിദ്രർപോലും കേരളത്തിൽ ഉണ്ടാവില്ല’, നവകേരള സദസിന്റെ സമാപനവേദിയിൽ മുഖ്യമന്ത്രി

മറ്റെല്ലാ മണ്ഡലങ്ങളിലുമെന്ന പോലെ പതിനായിരങ്ങളാണ് ഇവിടെയും എത്തിച്ചേർന്നത്. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്കുള്ള ഈ ജനകീയ പിന്തുണ ആവേശകരമാണ്. ജനങ്ങളിലേക്ക് ജനങ്ങളുടെ നേതാക്കൾ ഇറങ്ങിച്ചെന്ന നിമിഷങ്ങൾ എല്ലാം തന്നെ എൽ ഡി എഫ് സർക്കാരിന്റെ അഭിമാന മുഹൂർത്തങ്ങൾ ആയിരുന്നു.

കാണാം നവകേരള സദസിന്റെ കുന്നത്തുനാട് മണ്ഡലത്തിലെ ചിത്രങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News