വോട്ടു ചെയ്യണ്ടേ… ഇന്നാണ് അവസാന തീയതി!

രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. നമ്മുടെ വോട്ടിന്റെ ശക്തി അതാണ്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്താല്‍ മാത്രമാണ് നമുക്ക് വോട്ടു ചെയ്യാനും സാധിക്കു. ഇത്തവണ വോട്ടു ചെയ്യണമെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാത്തവര്‍ക്ക് ഇന്നാണ് അവസാനദിനം. അതായത് സമയപരിധി ഇന്ന് അവസാനിക്കും. പതിനെട്ട് വയസ് തികഞ്ഞ ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് വോട്ടവകാശമുള്ളത്.

ALSO READ:  ബിജെപി അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടിക; രാമായണത്തിലെ രാമനും ബോളിവുഡ് താരവും സ്ഥാനാർത്ഥികൾ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ്, ബൂത്ത് ലെവല്‍ ഓഫീസര്‍ വഴി എന്നിങ്ങനെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പല രീതികളുണ്ട്. ഇനി പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ ചെയ്യേണ്ടത് ഇങ്ങനെയാണ്. https://voters.eci.gov.in/ ല്‍ കയറി സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. തുടര്‍ന്ന് ലോഗിന്‍ ചെയ്ത് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. അപേക്ഷ മലയാളത്തിലോ ഇംഗ്ലീഷിലോ പൂരിപ്പിച്ച ശേഷം ന്യൂ രജിസ്‌ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്‌സ് ഓപ്ഷനെടുത്ത് അവയില്‍ വിവരങ്ങള്‍ നല്‍കി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഉള്‍പ്പെടെ അപ്പ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം അധികൃതര്‍ പട്ടിക ഉള്‍പ്പെടുത്തിയ ശേഷം നമ്മുടെ വിലാസത്തില്‍ തപാല്‍ വഴി തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും.

ALSO READ:  എഴുത്തുകാരനും നാടകകൃത്തുമായ ടി എൻ പ്രകാശ് അന്തരിച്ചു

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News