മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിൽ നിന്ന് കുക്കി വിഭാഗത്തെ ഒഴിപ്പിച്ചതിൽ കനത്ത പ്രതിഷേധം. തട്ടിക്കൊണ്ടു പോകുന്നതിന് സമാനമായിരുന്നു ഒഴിപ്പിക്കലെന്നാണ് കുക്കി സംഘടനകൾ ആരോപിക്കുന്നത്.സമ്മതം ഇല്ലാതെയാണ് ഒഴിപ്പിക്കൽ എന്നാണ് ഉയരുന്ന ആരോപണം.എന്നാൽ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് സർക്കാർ പറയുന്നത്.
300 കുക്കി കുടുംബങ്ങള്‍ താമസിച്ചിരുന്ന ഇംഫാലിലെ ന്യൂ ലാംബുലെന്‍ പ്രദേശത്ത് നിന്ന് അവസാനത്തെ പത്ത് കുടുംബങ്ങളെയാണ് സർക്കാർ കുടിയൊഴിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സര്‍ക്കാര്‍ നടപടി. 24 അംഗങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്.വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് നാല് മാസമായിട്ടും തങ്ങള്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയില്‍നിന്ന് പോകാതെ പിടിച്ചുനിന്ന കുക്കി കുടുംബങ്ങളെയാണ് സര്‍ക്കാര്‍ ഇടപെട്ട് മാറ്റിയത്.
also read:വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍ താഴ്വരയുടെ വടക്കുഭാഗത്ത് കുക്കി ആധിപത്യമുള്ള കാങ്പോക്പി ജില്ലയിലെ മൊട്ട്ബംഗിലേക്കാണ് ഈ കുടുംബങ്ങളെ കൊണ്ടുപോയത്. അക്രമകാരികള്‍ ഇവരെ ലക്ഷ്യംവെക്കുമെന്നതിനാലാണ് മാറ്റിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
അതേസമയം, ന്യൂ ലാംബുലന്‍ ഏരിയയിലെ തങ്ങളുടെ വസതികളില്‍ നിന്ന് തങ്ങളെ ബലമായി പുറത്താക്കുകയായിരുന്നുവെന്ന് കുക്കി കുടുംബങ്ങള്‍ ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here