സഞ്ജുവിന് മികച്ച പ്രകടനം നടത്തേണ്ടി വരും; ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ന്

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ന് വൈകിട്ട് നടക്കും. ഇന്ന് വൈകിട്ട് 4 മണിക്കാണ് മത്സരം തുടങ്ങുക. സഞ്ജു സാംസണാണ് ഇന്നത്തെ ശ്രദ്ധകേന്ദ്രം. സ്ഥിരത പുലര്‍ത്തുന്നില്ല എന്ന വലിയ പഴികള്‍ക്കിടെയാണ് സഞ്ജു സാംസണ്‍ മൂന്നാം ഏകദിനത്തിന് ഇറങ്ങുന്നത്. രണ്ടാം മത്സരത്തില്‍ 23 പന്തില്‍ 12 റണ്‍സേ നേടാന്‍ മാത്രമേ സഞ്ജുവിന് കഴിഞ്ഞുള്ളു. ഇന്ന് ബാറ്റിംഗില്‍ സ്ഥാനക്കയറ്റം കിട്ടാനുള്ള സാധ്യത സഞ്ജുവിനുണ്ട് എന്നതും ആരാധകർക്കിടയിൽ ആകാംക്ഷ ഉണ്ടാക്കുന്നു.

ALSO READ: ഇന്ദിരാഭവൻ സങ്കടകടലിന് നടുവിലാണെന്നാണ് കേൾക്കുന്നത്: മന്ത്രി കെ രാജൻ

സഞ്ജുവിന് ഏകദിന ടീമിലെങ്കിലും സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കേണ്ടി വരും. ആദ്യ ഏകദിനം എട്ട് വിക്കറ്റിന് ഇന്ത്യയും രണ്ടാമത്തേത് അത്രതന്നെ വിക്കറ്റിന് ദക്ഷിണാഫ്രിക്കയും ജയിച്ചതിനാല്‍ ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര നേടാനാകും.

ALSO READ: എറണാകുളം മാമലക്കണ്ടത്ത് കിണറ്റിൽ വീണ കാട്ടാനയെയും കുട്ടിയേയും പുറത്തെത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News