നെഞ്ചു വേദനയാണ്,ആശുപത്രിയിലേക്കു പോകണമെന്ന് രാത്രി ഫോൺ ചെയ്ത് പറഞ്ഞു; ആദിത്യന്റെ വിയോഗത്തിൽ കരച്ചിലടക്കാനാകാതെ സീരിയൽ കുടുംബം

പ്രമുഖ സീരിയൽ സംവിധായകൻ ആദിത്യന്റെ പെട്ടന്നുള്ള വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് താരങ്ങൾ ഉൾപ്പെടെയുള്ള സഹപ്രവർത്തകർ. അവസാനമായി തങ്ങളുടെ പ്രിയപ്പെട്ട സംവിധായകനെ കാണാൻ ഇവർ എല്ലാം എത്തിയത് നിറകണ്ണുകളോടെയായിരുന്നു, ചിലർ പൊട്ടിക്കരഞ്ഞു. സാന്ത്വനം സീരിയലിന്റെ ലൊക്കേഷനിൽ നിന്നും വീട്ടിലേക്കു യാത്ര പറഞ്ഞ് മടങ്ങിയ ആദിത്യന്റെ മരണവാർത്തയിൽ പകച്ചുനിൽക്കുകയാണ് അണിയറപ്രവർത്തകർ.

ALSO READ:ഗഗൻയാൻ വിക്ഷേപണം ഇന്ന് തന്നെ; കൗൺഡൗൺ ആരംഭിച്ചു

ബുധനാഴ്ച മണക്കാടുള്ള ഒരു വീട്ടിലെ സീരിയയിലിന്റെ ഷൂട്ടിങ് കഴിഞ്ഞ് രാത്രി 10 മണിയോടെ പേയാടുള്ള വാടകവീട്ടിലേക്കു ആദിത്യൻ പോയി. പുലർച്ചെ 2.20 ന് സീരിയലിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ഡയറക്ടർ ശരത്തിനെ ഫോൺ ചെയ്തു നെഞ്ചു വേദനയെന്നും ആശുപത്രിയിലേക്കു പോകണമെന്നും പറയുകയായിരുന്നു. ഉടൻ തന്നെ വീട്ടിലെത്തിയ ശരത് കണ്ടത് അവശനിലയിലുള്ള ആദിത്യനെയാണ്. തുടർന്നു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്നേ തന്നെ മരണമടയുകയായിരുന്നു.

ALSO READ:അച്ചടിയെ പോലും തോൽപ്പിക്കും; ഖുർആന്റെ കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കി പത്താം ക്ലാസുകാരി

സാന്ത്വനം സീരിയലിലെ താരങ്ങൾക്കെല്ലാം തന്നെ കുടുംബാംഗത്തെ പോലെ ആയിരുന്നു ആദിത്യൻ. ചിപ്പി ഉൾപ്പെടെയുള്ള താരങ്ങൾക്ക് അവസാനമായി തങ്ങളുടെ സംവിധായകനെ കണ്ടപ്പോൾ കരച്ചിലടക്കാൻ കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News