ലോക്സ‌ഭാ തെരഞ്ഞെടുപ്പ്; അവസാന ഘട്ട വോട്ടെടുപ്പ് നാളെ

ലോക്സ‌ഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി അടക്കം 57 സീറ്റുകൾ ഏഴാം ഘട്ടത്തിൽ വിധിയെഴുതും. കഴിഞ്ഞ ആറ് ഘട്ടങ്ങളിലും പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്.

പോരാട്ടം അവസാനലാപ്പിൽ എത്തി നിൽക്കുമ്പോൾ യുപിയിലെയും പഞ്ചാബിലെയും 13 സീറ്റിലും, ബിഹാറിലെ എട്ട് സീറ്റിലും, ബംഗാളിലെ ഒൻപതും, ഹിമാചൽപ്രദേശിലെ നാലും ഒഡീഷയിലെ ആറും ജാർഖണ്ഡിലെ മൂന്നും ഛണ്ഡിഗഡിലെ ഏക സീറ്റും നാളെ പോളിങ് ബൂത്തിലെത്തും. രണ്ടര മാസത്തോളം നീണ്ട വീറും വാശിയുമേറിയ പ്രചരണത്തിനു ശേഷം 57 മണ്ഡലങ്ങളാണ് വിധിയെഴുതുക. കഴിഞ്ഞ ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയായേകേക്കും എന്ന ആശങ്ക നിലനില്‍ക്കെ അവസാനഘട്ടത്തില്‍ പരമാവധി വോട്ടര്മാരെ പോളിങ് ബൂത്തിലെത്തിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ALSO READ: മോദിയുടെ ധ്യാനം മൂലം ജീവിതം വഴിമുട്ടി കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 904 സ്‌ഥാനാർഥികൾ. നടൻ രവി കിഷൻ, നടി കങ്കണ റനൗട്ട് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ, ലാലു പ്രസാദ് യാദവിൻ്റെ മകൾ മിസ ഭാരതി, മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് എന്നി, എന്നിവരും ഇക്കൂട്ടത്തിലുണ്ട്. മൂന്നാമൂഴം പ്രതീക്ഷിച്ചിറങ്ങുന്ന മോദിക്കും പത്ത് ലക്ഷം വോട്ടും ഏഴ് ലക്ഷത്തിൻ്റെ ഭൂരിപക്ഷവും ലക്ഷ്യമിടുന്ന ബി ജെ പി ക്കും കാര്യങ്ങൾ അത്ര എളുപ്പമല്ല. ബംഗാളിൽ അവസാനഘട്ടത്തിൽ ഉൾപ്പെട്ടുള്ള ഒൻപത് സീറ്റും 2019ൽ തൃണമൂൽ കോൺഗ്രസ് നേടിയതാണ്. എന്നാൽ ഇന്ത്യാമുന്നണി പ്രചരണം ശക്തമാക്കിയതോടെ പശ്ചിമ ബംഗാളിൽ തൃണമൂലിനും പഞ്ചാബിലെ കർഷകരോഷം വെല്ലുവിളിയുയായേക്കുമെന്ന ആശങ്ക ബിജെപി ക്കും ഉണ്ട്.

മമത ബാനർജിയെ ഉലച്ച സ്ത്രീ പ്രക്ഷോഭത്തിൻ്റെ കേന്ദ്രമായ സന്ദേശ്‌ഖാലി ഉൾപ്പെട്ട ബാസിർഹട്ടും നാളെ ജനവിധി തേടും. ഏഴാം ഘട്ടത്തിലെ 57 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ എന്‍.ഡി.ക്ക് 32 ഉം യു.പി.എക്ക് ഒമ്പതും സീറ്റുകളാണ് ലഭിച്ചത്.ഇക്കുറി രാഷ്ട്രീയ സമവാക്യം മാറിയതും കര്‍ഷക സമരവും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം ബി.ജെ.പിക്ക് തിരിച്ചടിയാകുമമ്പോൾ ഇന്ത്യ മുന്നണി വിജയ പ്രതീക്ഷയിലാണ്.

ALSO READ: മുൻ എംഎൽഎ ശോഭന ജോർജിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News