ജമ്മു കശ്മീരിൽ അവസാന ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. 40 നിയോജക മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് .ജമ്മു മേഖലയിലെ 24 ഉം കശ്മീർ താഴ്വരയിലെ 16 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Also read:യെച്ചൂരി സ്മരണയില്‍ മഹാരാഷ്ട്രയിലെ ഇടതുപക്ഷ പാർട്ടികൾ
5060 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പീപ്പിൾസ് കോൺഫറൻസ് ചെയർമാനും മുൻ മന്ത്രിയുമായ സജാദ് ലോൺ, നാഷണൽ പാന്തേഴ്സ് പാർട്ടി നേതാവ് ദേവ് സിങ് ,മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ താരാ ചന്ദ് ,പി ഡി പി യിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുന്ന മുൻ ഉപമുഖ്യമന്ത്രി മുസാഫർ ഹുസൈൻ ബെയ്ഗ് എന്നിവരാണ് പ്രമുഖ സ്ഥാനാർത്ഥികൾ. 39 ലക്ഷം വോട്ടർമാരാണ് സമ്മതിദാന അവകാശം നിർവ്വഹിക്കുക. 415 സ്ഥാനാർത്ഥികളാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here