മാധ്യമങ്ങളെ പേടിച്ച മോദി; ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന പത്രസമ്മേളനം നടന്നിട്ട് ഇന്ന് കൃത്യം 10 വര്‍ഷം

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന പത്രസമ്മേളനം നടന്നിട്ട് ഇന്ന് കൃത്യം ഒരു പതിറ്റാണ്ട്. കൃത്യം 10 വര്‍ഷം മുമ്പാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന പത്രസമ്മേളനം രാജ്യത്ത് നടന്നത്. 2014 ജനുവരി 3നാണ് രാജ്യത്ത് അവസാന പത്രസമ്മേളനം നടന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പങ്കജ് പച്ചൗരി എക്സില്‍ ചൂണ്ടിക്കാട്ടി.

2014 ജനുവരി മൂന്നിന് അന്ന് പ്രധാനമന്ത്രി ആയിരുന്ന ഡോ. മന്‍മോഹന്‍ സിങ് ആണ് രാജ്യത്ത് അവസാനമായി പത്രസമ്മേളനം വിളിച്ച് ചേര്‍ത്തത്. 100-ലധികം പത്രപ്രവര്‍ത്തകര്‍ സന്നിഹിതരായ വാര്‍ത്താ സമ്മേളനത്തില്‍ സ്‌ക്രിപ്റ്റ് ചെയ്യാത്ത 62 ചോദ്യങ്ങള്‍ക്ക് മന്‍മോഹന്‍ സിങ് ഉത്തരം നല്‍കിയെന്നും അദ്ദേഹം എക്സില്‍ എഴുതി.

Also Read : ശബരിമലയും തൃശൂർ പൂരവും ഉയർത്തിക്കാട്ടി പ്രസംഗം; ഹിന്ദുത്വം ആളിക്കത്തിച്ച് മോദി

2014 ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് മന്‍മോഹന്‍ സിങ് അവസാനമായി മാധ്യമങ്ങളെ കണ്ടത്. തന്റെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ക്കൊപ്പം വീഴ്ചകളും ഏറ്റുപറഞ്ഞായിരുന്നു ആ വാര്‍ത്താ സമ്മേളനം. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുള്‍പ്പടെ വിവിധ മേഖലകളെ പരാമര്‍ശിച്ചായിരുന്നു ആ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചതെന്നും പച്ചൗരി പറഞ്ഞിരുന്നു.

ഇന്ത്യയിലെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന പത്രസമ്മേളനം ഇതായിരിക്കുമെന്ന് മന്‍മോഹന്‍ സിങ്ങിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഉപദേശകനായിരുന്ന പച്ചൗരി അന്ന് പറഞ്ഞിരുന്നു. 2014ല്‍ അധികാരത്തിലെത്തിയ മോദി പിന്നീട് ഇന്ത്യയില്‍ ഒരു പത്രസമ്മേളനത്തിലും പങ്കെടുത്തിട്ടില്ല.

അധികാരത്തിലേറിയതിന് ശേഷം നരേന്ദ്ര മോദി ഒരിക്കല്‍പ്പോലും ഇന്ത്യയില്‍വെച്ച് മാധ്യമങ്ങളുടെ ചോദ്യത്തെ നേരിട്ടിട്ടില്ല. വാര്‍ത്താസമ്മേളനം നടത്താന്‍ പോലും ധൈര്യമില്ലാത്ത മോദി തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ ബിജെപിയോട് ചേര്‍ന്നുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കുന്നതാണ് പതിവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News