പറന്നുകൊണ്ടിരുന്ന വിമാനം കുത്തനെ പറന്ന് അമ്പതോളം യാത്രക്കാര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഏഴ് യാത്രക്കാരെയും മൂന്ന് ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലിയന്‍ എയര്‍ലൈന്‍ കമ്പനിയായ ലാതം സര്‍വീസ് നടത്തുന്ന ബോയിംഗ് വിമാനം പറക്കുന്നതിനിടെ അപ്രതീക്ഷിതമായി താഴേക്ക് പതിച്ചതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇവരില്‍ പലരും സീറ്റ് ബെല്‍റ്റുകള്‍ ഇടാതെയാണ് യാത്രചെയ്തത്. സീറ്റുകളില്‍ നിന്നും തെറിച്ചുപോയ യാത്രക്കാരില്‍ പലര്‍ക്കും വിമാനത്തിന്റെ മുകള്‍ഭാഗത്ത് തലയിടിച്ചാണ് പരിക്കേറ്റത്.
അപകടം സാങ്കേതിക തകരാര്‍ മൂലമാണെന്നാണ് വിവരം. അല്‍പസമയത്തേക്ക് നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും വൈകാതെ വിമാനം ലാന്റ് ചെയ്യാന്‍ പൈലറ്റിന് സാധിച്ചു. സിഡ്ണിയില്‍ നിന്നും സാന്റിയാഗോയിലേക്ക് സര്‍വീസ് നടത്തുന്ന ലാതം ഏയര്‍ലൈന്‍സിന്റെ ബോയിങ്ങ് വിമാനം സ്ഥിരമായി ഓക്ക്‌ലന്റില്‍ ഇറങ്ങിയ ശേഷം യാത്ര തുടരുകയാണ് ചെയ്യുന്നത്. അതേസമയം വിമാനം താഴേക്ക് പതിക്കുന്നതായി തോന്നുകയായിരുന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്.
ALSO READ: പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് ; സാധ്യത പരിശോധനയ്ക്ക് ഭരണാനുമതി, 1.50 കോടി അനുവദിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here