അന്തരിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെഎം തിവാരിക്ക് യാത്രാമൊഴി. ദില്ലി എച്ച് കെഎസ് സുര്‍ജിത് ഭവനില്‍ രാവിലെ മുതല്‍ നടന്ന പൊതുദര്‍ശനത്തില്‍ നിരവധി രാഷ്ടീയരംഗത്തെ പ്രഖുമര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ രാധാകൃഷ്ണന്‍, വി ശിവദാസന്‍ തുടങ്ങിവര്‍ കെഎം തിവാരിക്ക് അന്ത്യാഞജലി അര്‍പ്പിച്ചു.
പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങള്‍, ദില്ലി സംസ്ഥാന കമ്മിറ്റി ഭാരിവാഹികള്‍, സിഐടിയു, ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ ബഹുജനസംഘടനയുടെ നോതാക്കള്‍, പാര്‍ട്ടി അനുഭാവികള്‍, സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപ്പേരാണ് തിവാരിക്ക് യാത്രാമൊഴി നല്‍കാനെത്തിയത്. പൊതുദര്‍ശനത്തിന് ശേഷം ദില്ലി നിഗംബോധ് ഘട്ടില്‍ ഉച്ചയോടെ മൃതദേഹം സംസ്‌കരിച്ചു.
അര്‍ബുധ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. മൂന്ന് തവണ സിപിഐഎം ദില്ലി സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. സിഐടിയു ദില്ലി സംസ്ഥാന സെക്രട്ടറിയായിരുന്നു. 1977ല്‍ പാര്‍ട്ടിയിലെത്തിയ തിവാരി 1988 ല്‍ സിപിഐഎം ദില്ലി സംസ്ഥാന കമ്മിറ്റിയിലേക്കും 1991 ല്‍ സെക്രട്ടറിയേറ്റിലേക്കും തെരെഞ്ഞെടുക്കപ്പെട്ടു. 2018 ല്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here