രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

ആരോഗ്യകാര്യങ്ങളിൽ അധികം ശ്രദ്ധ ചെലുത്തുന്നവരാണ് നാം. അതിനായി മികച്ച ഭക്ഷണക്രമം പിന്തുടരുകയും ചെയ്യാറുണ്ട്. എങ്കിലും ഇവയൊക്കെയും സംബന്ധിച്ച് വലിയ ആശങ്കയും നമുക്കുണ്ട്. ഒരു ഭക്ഷണവും ഉപേക്ഷിക്കാനും വയ്യ, ഭാരം കുറയുകയും വേണം എന്നതാണ്​ നമ്മുടെ പോളിസി.

ALSO READ: ‘ഇന്ത്യ രാമരാജ്യമല്ല’ പ്ലക്കാര്‍ഡ് ഉയര്‍ത്തിയ എന്‍ഐടി വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു

പകൽ സമയത്താണ്​ ശരീരത്തിന് കൂടുതൽ ഊർജം ആവശ്യമായുള്ളത്. രാത്രി നാം വിശ്രമിക്കുന്നതിനാൽ ശരീരപ്രവർത്തനങ്ങൾ പതുക്കെയാണ്​ നടക്കുക. അതുകൊണ്ട് തന്നെ രാത്രി അമിതമായി ഭക്ഷണം കഴിച്ചാൽ ഊർജം ചെലവഴിക്കാനാകാതെ കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞു കൂടും. രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്നത്​ ഭാരം വർധിപ്പിക്കുകയും കൊളസ്​ട്രോൾ കൂട്ടുകയും ചെയ്യും. കഴിയുന്നതും നേരത്തെ തന്നെ രാത്രി ഭക്ഷണം കഴിക്കണം.

ALSO READ: ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച റബര്‍ കര്‍ഷകര്‍ നിരാശയില്‍; കേന്ദ്രം നിലകൊള്ളുന്നത് ടയര്‍ കമ്പനികള്‍ക്ക് വേണ്ടിയെന്ന് കര്‍ഷകര്‍

ഭാരം കുറച്ച് ആരോഗ്യം സംരക്ഷിക്കണമെങ്കിൽ രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. മാത്രമല്ല രാത്രി ഭക്ഷണശേഷം മൂന്ന്​ മണിക്കൂർ കഴിഞ്ഞ്​ മാത്രമേ ഉറങ്ങാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News