‘മലയാള സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയം’: ബിനോയ് വിശ്വം

ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത് എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രബുദ്ധകേരളത്തിൻ്റെ സാംസ്കാരികൗന്നത്യത്തിൻ്റെ മുഖത്ത് കളങ്കമേശരുതെന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നത്. മലയാള സിനിമയിൽ സ്ത്രീകളുടെ അന്തസ്സിനും സുരക്ഷിതത്വത്തിനും ഉറപ്പുണ്ടാകണമെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന് നിർബന്ധമുണ്ട്.

ALSO READ: ‘സിനിമയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്, തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കില്ല’: മന്ത്രി വീണാ ജോർജ്

സിനിമയിലെ സ്ത്രീ കൂട്ടായ്മയായ WCC യുടെ നിലപാടുകളെ കമ്മ്യൂണിസ്റ്റ് പാർട്ടി സമീപിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ്. ഇന്ത്യൻ സിനിമയിലാദ്യമായി സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതാധികാരസമിതിയെ നിയോഗിച്ചത് കേരളസർക്കാരാണ്. അതിൻ്റെ ശുപാർശകൾ കാലവിളംബം കൂടാതെ നടപ്പിലാക്കാൻ എൽ ഡി എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആ ദിശയിലുള്ള സർക്കാർ നടപടികളെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്താങ്ങുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

ALSO READ: സര്‍ക്കാരിന് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല, നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News