ആപ്പിള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ഐഫോണ് 16നായി. മോഡല്‍ ഏതായാലും പുറത്തിറക്കുന്നതിന് മുമ്പ് ഫീച്ചേഴ്‌സ് പുറത്തുവിടുന്ന പതിവ് ആപ്പിളിനില്ല. എന്നാല്‍ ആ പതിവ് ആപ്പിള്‍ തെറ്റിക്കാതെ തന്നെ ചില വിവരങ്ങള്‍ പുറത്തായിരിക്കുകയാണ്. മൂന്നു മാസം കൂടിയുണ്ട് ഐഫോണ്‍ 16 പുറത്തിറങ്ങാന്‍. ഇതിന്റെ ഫോണ്‍ കെയ്സ് ലീക്കായി എക്സിലൂടെ പുറത്തു വന്നിരിക്കുകയാണ്. ഇതോടെ പുതിയ മോഡലിന്റെ പുത്തന്‍ ഫീച്ചറിലേക്ക് ഒരു വഴികാട്ടികൂടിയാവുകയാണിത്.
ALSO READ: ഇരിങ്ങാലക്കുടയും ഞാനും പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് മന്ത്രി ആർ ബിന്ദു
സെല്‍ഫി പ്രേമികളുടെ ഇഷ്ടബട്ടന്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഫോണിന്റെ വലതു വശത്തായിട്ടാണ് ഈ ബട്ടന്‍. ആപ്പിളിന്റെ ഏറ്റവും വില കൂടിയ ഈ മോഡല്‍ സെപ്തംബറില്‍ എത്താനിരിക്കേ അഞ്ചുലക്ഷത്തിലേറെ ഫോളേവേഴ്‌സുള്ള UniverseIce എന്ന അക്കൗണ്ടിലൂടെയാണ് ഇതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ടെക് ഉത്പന്നങ്ങളെ കുറിച്ചുള്ള ഈ പേജില്‍ ആറു സെക്കന്റുള്ള വീഡിയോയാണ് പുറത്ത് വന്നത്. ഇതില്‍ ഫോണിന്റെ വലതു വശത്ത് താഴെയായി പുതിയ ബട്ടണുള്ള സ്ഥലം കാണാനാവും. സാമാന്യത്തിലേറെ വലിപ്പത്തിലാണ് ബട്ടണ്‍ നല്‍കിയിരിക്കുന്നത്.
ALSO READ: വിസി നിയമനത്തിൻ്റെ സെർച്ച് കമ്മിറ്റി – ചാൻസലറുടെ നടപടി നിയമവിരുദ്ധം: എകെപിസിടിഎ
പിന്‍ഭാഗത്ത് കുത്തനെ ക്യാമറ, പവര്‍ ബട്ടന് താഴെയായി ക്യാപ്ച്ചര്‍ ബട്ടന്‍, പുതിയ മോഡലിന് സ്‌ക്രീന്‍ സ്‌പേസും കൂടുതലാണ്.. അങ്ങനെയങ്ങനെ പല വിവരങ്ങളും ചോര്‍ന്നിരിക്കുകയാണ്. അമേരിക്കയില്‍ നേരത്തെ തന്നെ പുറത്തിറക്കിയ ആപ്പിള്‍ വിഷന്‍ പ്രോ ബ്രിട്ടനില്‍ അടുത്തമാസം പുറത്തിറങ്ങും. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 15 പോലെ നാലു വകഭേദങ്ങളില്‍ ഐഫോണ്‍ 16 പുറത്തിറക്കാനാണ് സാധ്യത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here