10 മിനിറ്റ് ചാര്‍ജ് കൊണ്ട് 3 മണിക്കൂര്‍ പ്ലെയിങ് ടൈം, സോണി എസ്ആര്‍എസ്-എക്‌സ് വി800 സ്പീക്കർ വിപണിയിൽ

മികച്ച ശബ്ദവും ബേസും നല്‍കുന്ന സോണി എസ്ആര്‍എസ്-എക്‌സ് വി800 പാര്‍ട്ടി സ്പീക്കര്‍ വിപണിയിൽ. 25 മണിക്കൂര്‍ ബാറ്ററി ലൈഫാണ് എസ്ആര്‍എസ്-എക്‌സ് വി800 ലഭ്യമാക്കുന്നത്. വെറും 10 മിനിറ്റ് ചാര്‍ജ് കൊണ്ട് 3 മണിക്കൂര്‍ പ്ലെയിങ് ടൈം ലഭിക്കും. പോര്‍ട്ടബിള്‍ ഡിസൈനാണ് പുതിയ സ്പീക്കറിന്. സൗകര്യപ്രദമായ ഉപയോഗത്തിനായി ബില്‍റ്റ്-ഇന്‍ വീലുകളും ഹാന്‍ഡിലുമുണ്ട്.

also read; വയനാട്ടിൽ പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു

കരോക്കെ, ഗിറ്റാര്‍ ഇന്‍പുട്ട്, ടച്ച് പാനല്‍, ഐപിഎക്‌സ്4 റേറ്റിങ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും സ്പീക്കറിനുണ്ട്. പാര്‍ട്ടി മൂഡനുസരിച്ചുള്ള റൂം ലൈറ്റിങ് ക്രമീകരണവും സാധ്യമാണ് . സോണി മ്യൂസിക് സെന്റര്‍, ഫിസ്റ്റബിള്‍ ആപ്പുകള്‍ എന്നിവ ഉപയോഗിച്ച് പ്ലേ ലിസ്റ്റുകള്‍ സൃഷ്ടിക്കാനും, വോയ്‌സ് ചേഞ്ചറിനൊപ്പം കരോക്കെ, എക്കോ, ഡിജെ കണ്ട്രോള്‍ എന്നിവ ശബ്ദ ഇഫക്റ്റുകള്‍ക്കായും ഉപയോഗിക്കാം.

also read; റാഫേൽ ഇടപാടിലെ നിക്ഷേപത്തിൽ വീഴ്ച്ച; റിലയൻസുമായുള്ള ഇടപാടിൽ നിന്ന് ഡാസോ പിന്മാറിയേക്കും

സോണി റീട്ടെയില്‍ സ്റ്റോറുകളില്‍ 2023 ജൂലൈ 14 മുതല്‍ലഭ്യമാണ്, കൂടാതെ www.ShopatSC.com പോര്‍ട്ടല്‍, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, മറ്റു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ എന്നിവയിലും എസ്ആര്‍എസ്-എക്‌സ് വി800 ലഭ്യമാകും. 49,990 രൂപയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News