വാട്‌സ്ആപ്പ് പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; നിങ്ങള്‍ക്കായിതാ ഒരു കിടിലന്‍ അപ്‌ഡേഷന്‍

വാട്‌സ്ആപ്പ് പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. വാട്‌സ്ആപ്പ് ചാനലില്‍ ഒരു പുതിയ അപ്‌ഡേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ചാനലില്‍ പോള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു. പോളില്‍ വോട്ട് ചെയ്യുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ സ്വകാര്യത സംരക്ഷിക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍.

Also Read : ഐ.ഐ.ഐ.സിയിൽ ടെക്നീഷ്യൻ പ്രോഗ്രാം; വിവിധ കോഴ്സുകൾക്ക് അപേക്ഷക ക്ഷണിച്ചു

ഐഒഎസ് പ്ലാറ്റ്ഫോമില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. മൊത്തം എത്ര വോട്ട് കിട്ടിയെന്ന് മാത്രമാണ് പങ്കെടുത്തവര്‍ക്ക് അറിയാന്‍ സാധിക്കുകയുള്ളൂ. പോള്‍ സൃഷ്ടിക്കുന്നതില്‍ ചാനല്‍ ഉടമകള്‍ക്ക് പൂര്‍ണമായി നിയന്ത്രണം നല്‍കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.

Also Read : ഭര്‍ത്താവിന്‌ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരത; വിവാഹമോചനത്തിന് അനുമതി നൽകി കോടതി

ചാനലില്‍ ചാറ്റ് അറ്റാച്ച്മെന്റ് മെനുവിലാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഒന്നിലധികം ഉത്തരം നല്‍കുന്നത് ഒഴിവാക്കി ഒരെണ്ണം മാത്രം തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധത്തില്‍ ക്രമീകരണം ഒരുക്കാന്‍ ചാനല്‍ ഉടമകള്‍ക്ക് കഴിയുന്ന വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News