‘കേരളത്തിന്റെ ക്രൈസ്തവ പാരമ്പര്യം അറിയാത്തവർക്ക് ബൈബിളിനേക്കാള്‍ വലുത് ആർഎസ്എസിന്റെ വിചാരധാര’; ഇടുക്കി രൂപതക്കെതിരെ ലത്തീൻ സഭ

കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്കെതിരെ ലത്തീന്‍ സഭ രംഗത്ത്. സഭയുടെ മുഖപ്പത്രമായ ജീവനാളത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഇടുക്കി രൂപതയുടെ നടപടിയെ ലത്തീൻ സഭ രൂക്ഷമായി വിമർശിച്ചത്. കേരളത്തിന്റെ ക്രൈസ്തവ പാരമ്പര്യം അറിയാത്തവർക്ക് ബൈബിളിനേക്കാള്‍ വലുത് വിചാരധാരയായി തോന്നുമെന്ന് ലത്തീൻ സഭയുടെ കുറിപ്പിൽ പറയുന്നു. ഇക്കണ്ട കാലമത്രയും സഹോദര മതസ്ഥരോട് വെറുപ്പോ ശത്രുതയോ പുലര്‍ത്താതെ ജീവിച്ച ക്രൈസ്തവരെ മുസ്‌ലിം വിരോധികളാക്കി മാറ്റുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ഇടുക്കി രൂപത കൂട്ടുനില്‍ക്കുകയാണെന്നും ജീവനാളത്തില്‍ ലത്തീന്‍സഭ വിമര്‍ശിച്ചു.

ALSO READ: ‘ഷാഫിയുടെ തെരഞ്ഞെടുപ്പ് ചുമതല രാഹുൽ മാങ്കൂട്ടത്തിലിനാണ്, ഇവരുടെ സംഘമാണ് അശ്ലീല പ്രചാരണത്തിന് പിന്നിൽ’: വി കെ സനോജ്

ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് ശരിയായ നടപടി ആയിരുന്നില്ലെന്ന് മുഖപ്പത്രത്തില്‍ ലത്തീൻ സഭ വ്യക്തമാക്കി. മാലാഖമാര്‍ കയറാന്‍ മടിക്കുന്ന ഇടങ്ങളില്‍ സാത്താന്‍ കയറി ബ്രേക്ക് ഡാന്‍സ് കളിക്കുന്ന കാലമാണിതെന്ന് സഭയുടെ തലപ്പത്തിരിക്കുന്നവര്‍ ഓര്‍ക്കണമെന്നും, തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് എങ്ങനെയാണ് ഇവരെ ബോധ്യപ്പെടുത്തേണ്ടതെന്ന് ഒരു നിശ്ചയവും ഇല്ലെന്നും ആർട്ടിക്കിളിൽ വ്യക്തമാക്കുന്നു.

ALSO READ: ‘മലയാളികളുടെ നന്മ ലോകം കാണട്ടെ’, അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ബോബി ചെമ്മണ്ണൂർ; സംവിധായകൻ ബ്ലെസി?

പ്രണയം ഒരു കെണിയാണെന്നാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് വിശദീകരണമായി ഇടുക്കി രൂപതയിലെ ഒരു വൈദികന്‍ പറഞ്ഞത്. ആ പ്രസ്താവന തെറ്റാണെന്ന് ജീവനാളത്തിലെ ആർട്ടിക്കിൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വിശ്വാസോത്സവം പരിപാടിയുടെ ഭാഗമായാണ് ഇടുക്കി രൂപത കേരള സ്റ്റോറി എന്ന സംഘപരിവാർ അജണ്ട അടങ്ങിയ സിനിമ പ്രദര്‍ശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News