‘മോദിക്ക് തോൽവി ഭയം’, എതിർ സ്ഥാനാർഥികളായ 55 പേരുടെ നാമനിർദേശ പത്രിക തള്ളി, ചിരിക്കണോ കരയണോ? എന്ന് കൊമേഡിയന്‍ ശ്യാം രംഗീല

വാരാണസി മണ്ഡലത്തില്‍ നിന്നും മോദിക്കെതിരെ സമർപ്പിച്ച 55 പേരുടെ നാമനിർദേശ പത്രിക തള്ളിയതായി റിപ്പോർട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായി ഉൾപ്പെടെ 15 പേരുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൊമേഡിയന്‍ ശ്യാം രംഗീലയുടെ അടക്കം പത്രികയാണ് തള്ളിയത്. ഇതിനെതിരെ വിമർശനവുമായി താരം ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

ALSO READ: ഗോസേവകരെ ഭയന്ന് മോദി, ഗോമാതാ സഖ്യം നേതാവിന് വാരണാസിയില്‍ മത്സരിക്കാന്‍ വിലക്ക്; ആരോപണവുമായി ശങ്കരാചാര്യ

ചിരിക്കണോ കരയണോ എന്നാണ് ശ്യാം രംഗീല തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നടപടിയിൽ ചോദിച്ചത്. മോദിക്കെതിരെ കൃത്യസമയത്ത് പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞുവെന്നും നോമിനേഷന്‍ പ്രക്രിയയില്‍ നിരവധി തടസ്സങ്ങള്‍ നേരിട്ടെന്നും രംഗീല മാധ്യമങ്ങളോട് പറഞ്ഞു.

‘ജില്ലാ മജിസ്ട്രേറ്റ് എന്നോട് പറഞ്ഞത് എന്റെ രേഖകളില്‍ പ്രശ്‌നമുണ്ടെന്നാണ്. അവര്‍ എന്റെ അഭിഭാഷകരെ എന്റെ കൂടെ അകത്തേക്ക് കടത്തിവിട്ടില്ല, എന്നെ ഒറ്റയ്ക്ക് വിളിച്ചു. എന്റെ സുഹൃത്തിനെ മര്‍ദ്ദിച്ചു,’ വിവാദത്തിൽ രംഗീല പ്രതികരിച്ചു.

ALSO READ: ലഷ്യം സൽമാൻ ഖാൻ മാത്രമായിരുന്നില്ല, ബോളിവുഡിലെ രണ്ട് പ്രമുഖ നടന്മാരുടെ വീടുകൾ കൂടി നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തൽ

‘നിരവധി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്, ഇന്ന് മാത്രം 32 എണ്ണം നിരസിക്കപ്പെട്ടു, ഞാന്‍ കരയണോ ചിരിക്കണോ എന്നറിയാതെ നില്‍ക്കുകയാണെന്നും’, കോമഡി തരാം വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.

അതേസമയം, തോൽവി ഭയമാണ് മോദിക്ക് ഇപ്പോഴെന്ന് സോഷ്യൽ മീഡിയ വിലയിരുത്തി. അതാണ് ഇത്തരത്തിൽ നടപടികൾ എടുക്കാൻ സർക്കാർ സംവിധാനങ്ങളെ പ്രേരിപ്പിക്കുന്നതെന്നും, മത്സരിച്ചു തോൽക്കുന്നതിൽ മാത്രമേ അർത്ഥമുള്ളൂ എന്നും, വിമർശകർ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News