‘നാട്ടുകാര്‍ ആരും ശരിയല്ലാട്ടാ, ആരും പൈസ ഇടുന്നില്ല സാറേ; കള്ളന്റെ പരാതി കേട്ട് ചിരിയടക്കാന്‍ കഴിയാതെ നാട്ടുകാർ

‘നാട്ടുകാര്‍ ആരും ശരിയല്ലാട്ടാ, ആരും പൈസ ഇടുന്നില്ല സാറേ’…… ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയതിന് പിടിയിലായ കള്ളന്റെ പരാതി കേട്ട് ചിരിയടക്കാന്‍ കഴിയാതെ നാട്ടുകാരും പൊലീസും. ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം മോഷ്ടിച്ച സംഭവത്തില്‍ രാജീവന്‍ എന്ന സജീവന്‍ (44) ആണ് അറസ്റ്റിലായത്. ഇയാളെ ക്ഷേത്രത്തിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

also read; മരം ട്രാക്ടറില്‍ കയറ്റുന്നതിനിടയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

തെളിവെടുപ്പിനിടെയാണ് കള്ളന്റെ വലിയ പരാതി പൊലീസിന് മുന്‍പിലെത്തിയത്. ചോമ്പാല്‍ ബംഗ്ലാവില്‍ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടാവ് കുത്തിത്തുറന്ന് മൂന്ന് തവണയായി കവര്‍ന്നത്. ആദ്യം കവര്‍ച്ച നടക്കുമ്പോള്‍ സിസിടിവി ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് സിസിടിവി സ്ഥാപിച്ചപ്പോള്‍ ഇതില്‍ കള്ളന്റെ ചിത്രം പതിഞ്ഞു. തുടര്‍ന്ന് നടത്തിയ പരാതിയിലാണ് മോഷ്ടാവിനെ പിടികൂടിയത്.

also read; ‘അച്ഛനെ ഇപ്പോഴും ഇന്നസെന്റ് അങ്കിൾ പറ്റിക്കുന്നുണ്ട്’, ഒരു തമാശ കിട്ടിയാൽ അച്ഛനിപ്പോഴും ഫോണിൽ ആദ്യം തിരയുന്നത് അങ്കിളിന്റെ നമ്പർ ആണ്: അനൂപ് സത്യൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News