മുഖത്തുള്ള പ്രതേകിച്ച് വായയുടെ ഇരുവശവുമുള്ള പേശികൾ ചലിപ്പിച്ച് പ്രകടമാക്കുന്ന ഒരു ഭാവം ആണ് ചിരി. ചിരി ഒരു പകർച്ചവ്യാധി കൂടിയാണ്, ഞെട്ടണ്ട നമ്മള്‍ മറ്റുള്ളവരെ നോക്കി ചിരിക്കുന്നതിലൂടെ ആ ചിരി അവരിലേക്ക് പടരുക കൂടിയാണ് ചെയ്യുന്നത്. ലോകത്ത് ഏറ്റവും അധികം ഉപകാരമുള്ള വസ്തു കൂടിയാണ് ചിരി.
മനുഷ്യരിൽ സന്തുഷ്ടി, സന്തോഷം, ആഹ്ലാദം എന്നിവ വ്യക്തമാക്കുന്ന ഒരു ഭാവപ്രകടനമാണ് ചിരി എന്നാൽ ചിരിക്കുന്നത് കൊണ്ട് വളരെയേറെ ഉപകാരങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്താനും ചിരി സഹായിക്കും. ഇത് മാനസികാരോഗ്യത്തിനുള്ള പ്രകൃതിദത്തമായ പ്രതിവിധി കൂടിയാണ്.
Also Read: ചർമ സംരക്ഷണത്തിനും ഹൃദയാരോഗ്യത്തിനും ഫ്ലാക്സ് സീഡ്‌സ് ഉത്തമം; ഇങ്ങനെ ഉപയോഗിക്കൂ..!
ചിരിക്കുന്നതാണ് ലോകത്തെ ഏറ്റവും ശക്തിയേറിയ മരുന്ന് സ്‌ട്രെസ് ഹോര്‍മോണുകളെ നിയന്ത്രിക്കാൻ സാധിക്കുന്ന ചിരിക്ക് ഹാപ്പി ഹോര്‍മോണുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘എന്‍ഡോര്‍ഫിന്‍സ്’ന്റെ ഉത്പാദനത്തലും സഹായിക്കുന്നുണ്ടെന്നാണ് പൂനെയിലെ ജൂപിറ്റര്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സന്തോഷ് ചവാന്‍ പറയുന്നത്.
ചിരി ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കുറക്കുകയും. ഹൃദയം, ശ്വാസകോശം, പേശികള്‍ തുടങ്ങിയവയുടെ പ്രവർത്തനത്തെ ഗുണകരമായി സ്വാധീനിക്കുകയും ചെയ്യും.
Also Read: ഇവര്‍ക്ക് അല്‍ഷിമേഴ്‌സ് സാധ്യത കുറവ്; പുത്തന്‍ ഗവേഷണം ഇങ്ങനെ!
ഉറക്ക കുറവിന് ചികിത്സാരീതിയായും ചിരി ഉപയോഗിക്കപ്പെടുന്നുണ്ട്. ലാഫര്‍ തെറാപ്പി ഉറക്കത്തെ സഹായിക്കുന്നു എന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഉറക്കം നല്‍കുക മാത്രമല്ല, മാനസികാവസ്ഥയുടെ നിലവാരം ഉയര്‍ത്തുന്നതിനും ചിരി സഹായിക്കുന്നു എന്ന് പഠനത്തിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here