ലൗട്ടാറോ മാര്‍ട്ടിനെസ്, ദ റിയല്‍ ഹീറോ…!

അര്‍ജന്റീന ടീം കിരീടത്തില്‍ മുത്തമിട്ടപ്പോള്‍, അത് കാരണക്കാരായ പ്രധാനികളില്‍ മുന്‍പന്തിയിലാണ് ലൗട്ടാറോ മാര്‍ട്ടിനെസ്. ടൂര്‍ണമെന്റില്‍ അഞ്ച് ഗോളുകളാണ് താരം അടിച്ചു കൂട്ടിച്ചത്. ഒടുവില്‍ ഫൈനലിലും അര്‍ജന്റീനയ്ക്ക് വിജയഗോള്‍ കണ്ടെത്താന്‍ മാര്‍ട്ടിനെസ് വേണ്ടി വന്നു.

ALSO READ: ജനങ്ങള്‍ക്കിടയിലേക്ക് വിജയ്, രാഹുലിന്റെ വഴിയേ തന്നെ; മാസ് എന്‍ട്രിക്കായി തമിഴ്‌നാട് ഒരുങ്ങുന്നു

ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീന വിജയക്കൊടി നാട്ടിയപ്പോള്‍, അതിന് പിന്നില്‍ നെടുംതൂണായി പ്രവര്‍ത്തിച്ചത് ഈ ഇന്റര്‍ മിലാന്‍ താരമെന്ന് നിസംശയം പറയാം. ഫുട്‌ബോള്‍ മിശിഹ ലയണല്‍ മെസി പരുക്കുമൂലം കരയ്ക്കിരുന്ന പെറുവിനെതിരായ മത്സരത്തില്‍ രണ്ടു ഗോളുകളും നേടിയത് ലൗട്ടാറോയായിരുന്നു. ടൂര്‍ണമെന്റില്‍ അങ്ങനെ പുതിയ രക്ഷകനായി മാറി ഈ ഇരുപത്തിയാറുകാരന്‍. ഫൈനല്‍ മത്സരത്തിന്റെ 112-ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാറോ കൊളംമ്പിയയുടെ ഗോള്‍ വല കുലുക്കിയപ്പോള്‍, അര്‍ജന്റീന ടീമിനെ സ്‌നേഹിക്കുന്നവര്‍ മാത്രമായിക്കില്ല സന്തോഷം കൊണ്ട് തുള്ളി ചാട്ടിയിട്ടുണ്ടാക്കുക എന്ന് ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News