മീഡിയടെക്ക് ഡൈമൻസിറ്റി 7300 എക്സ് ചിപ്‌സെറ്റിന്റെ കരുത്ത്; ലാവ അഗ്നി 3 ലോഞ്ച് ചെയ്തു

LAVA

ലാവയിൽ നിന്നുള്ള ഏറ്റവും പുതിയ മിഡ്റേഞ്ച് സ്മാർട്ട്ഫോണായ ലാവ അഗ്നി 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 6.78 ഇഞ്ച് അമോലെഡ് സ്‌ക്രീനുമായി എത്തുന്ന ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത് മീഡിയടെക്ക് ഡൈമൻസിറ്റി 7300 എക്സ് ചിപ്‌സെറ്റാണ്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.

ALSO READ; ഇത് പൊളിക്കും ! ചായയ്ക്ക് ഇന്നൊരു വെറൈറ്റി വട ആയാലോ ?

8 ജിബി റാം + 128 ജിബി സ്റ്റോറേജ് , 8 ജിബി റാം + 256 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകൾ ആണുള്ളത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 20,999 രൂപയാണ് വില. ചാർജറുകൂടി ഉൾപ്പെടുമ്പോൾ ഇതിന്റെ വില 22,999 ആയി ഉയരും. 8 ജിബി റാം + 256 ജിബി വേരിയന്റിന് 24,999 രൂപയാണ് വില വരുന്നത്. ഒക്ടോബർ 9 മുതൽ ഹാൻഡ്സെറ്റ് ആമസോൺ വഴി വില്പനക്കെത്തുന്നുണ്ട്. ഹെതർ ഗ്ലാസ് , പ്രിസ്റ്റീൻ ഗ്ലാസ് കളർ ഓപ്‌ഷനുകളിലാണ് ഫോണിന്റെ രൂപകല്പന.

ALSO READ; തൂണേരി ഷിബിന്‍ വധക്കേസില്‍ ആശ്വാസം പകരുന്ന വിധി, പക്ഷേ മാധ്യമങ്ങള്‍ അത് തമസ്‌കരിച്ചു: വി കെ സനോജ്

ആക്ഷൻ ബട്ടണാണ് ഫോണിന്റെ ഫീച്ചറുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഇത് ഫോണിലെ കോൽ റിങ്ങിങ്, കാമറ ഷട്ടർ എന്നിവയ്ക്കായി ഉപയോഗിക്കാം .ആൻഡ്രോയിഡ് 14 ലാണ് ഫോണിന്റെ പ്രവർത്തനം. കാമറ ഡിപ്പാർട്മെന്റിലേക്ക് വന്നാൽ- 50 എംപി അൾട്രാ പ്രൈമറി കാമറ, 8 എംപി അൾട്രാ വൈഡ് കാമറ , 8 എംപി ടെലിഫോട്ടോ കാമറ എന്നിവയാണ് ഉൾപ്പെടുന്നത്. സെല്ഫികള്ക്കും വീഡിയോകോളുകൾക്കുമായി 16 എംപി സെൽഫി ക്യാമറയും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News