ലാവ യുവ 4 ഇന്ത്യൻ വിപണിയിൽ ഇറങ്ങി. ഫെബ്രുവരിയിൽ പുറത്തിറക്കിയ യുവ 3-യുടെ അതേ ഡിസ്പ്ലേ, പ്ലോസസർ, റാം, സ്റ്റോറേജ് എന്നിവ തന്നെയാണ് യുവ 4 ലും ഉള്ളത്. ബേസ് മോഡൽ വേർഷന് 6,999 രൂപയാണ് വില.
4GB + 64GB, 4GB + 128GB സ്റ്റോറേജ് മോഡലുകളാണ് യുവ 4 ന് ഉള്ളത്. 4GB + 64GB ആണ് ബേസ് മോഡൽ. 4GB + 128GB വേർഷന്റെ വില കമ്പനി അറിയിച്ചിട്ടില്ല. ലാവ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി യുവ 4 സ്വന്തമാക്കാം.
Also Read: രാജ്യത്തെ ആദ്യ ‘വാട്ടർ ട്രീ’ കേരളത്തിൽ; ആയിരം ലിറ്ററിന്‍റെ ഒരു ജലമരം പത്ത് വന്മരങ്ങൾക്ക് സമം
ആൻഡ്രോയിഡ് 14 ഒഎസിൽ പ്രവർത്തിക്കുന്ന യുവ 4-ൽ ആൻഡ്രോയിഡ് 15 അപ്ഡേറ്റും കമ്പനി ഉറപ്പുനൽകുന്നുണ്ട്. യുവ4-ന്റെ ഡിസൈൽ ഐഫോൺ 16 പ്രോയോട് സാമ്യമുള്ളതാണ്. ഗ്ലോസി വൈറ്റ്, ഗ്ലോസി പർപ്പിൾ, ഗ്ലോസി ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാകുന്നത്. വാറന്റിക്കൊപ്പം സൗജന്യ ഹോം സർവ്വീസുമാണ് ലാവ എന്ന ബ്രാൻഡിന്റെ പ്രത്യേകത.
Also Read: ആശങ്കകള്‍ക്ക് അവസാനം; ഒടുവില്‍ തീരുമാനമറിയിച്ച് ട്രായ്
യൂണിസോണിക് ടി-606 പ്രോസസറിലെത്തുന്ന ഫോണിന് 6.5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ, 90ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് എന്നിവയുണ്ട്. മാലി-ജി57 എംസി2 ജിപിയു, ഡ്യുവൽ സിം (നാനോ+നാനോ+മൈക്രോ എസ്.ഡി), സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സ്കാനർ, യു.എസ്.ബി-സി പോർട്ട്, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, 4G VoLTE കണക്ടിവിറ്റി എന്നിവയുമാണ് ഫോണിന്റെ പ്രത്യേകതകൾ. 5,000 എംഎഎച്ച് ബാറ്ററിയില്‍ 10വാട്ട് ചാര്‍ജിങ് സൗകര്യമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here