ലൈംഗീക ബന്ധത്തിനുള്ള പ്രായപരിധികുറയ്ക്കുന്ന കാര്യത്തിൽ അഭിപ്രായം തേടി നിയമ കമ്മീഷൻ

ലൈംഗിക ബന്ധത്തിനുള്ള അനുമതിയില്‍ പ്രായപരിധി പുനർനിശ്ചയിക്കുന്നത് സംബന്ധിച്ച് അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മീഷന്‍. പ്രായപരിധി കുറയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോടാണ് അഭിപ്രായം ആരാഞ്ഞത്. പ്രായപരിധി പതിനെട്ടിൽ നിന്നും പതിനാറ് ആക്കി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്.കഴിഞ്ഞ മെയ് 31 ന് വനിത ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര നിയമ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

Also Read: ലോകത്തെ ഏറ്റവും മനോഹരമായ രാജ്യം ഇന്ത്യയെന്ന് ‘ടൈറ്റൻ’

വിവിധ സംസ്ഥാനങ്ങളിൽ പതിനാറ് വയസ് കഴിഞ്ഞവര്‍ പരസ്പരം പ്രണയത്തിലായി സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഒട്ടനേകം സംഭവങ്ങള്‍ കോടതികള്‍ക്ക് മുന്നില്‍വന്നു. തുടർന്ന് ഇത്തരം കേസുകളില്‍ പ്രായപരിധിയിലെ വ്യത്യാസത്തിനായി നിയമനിര്‍മ്മാണം സാധ്യമാണോ എന്ന് കര്‍ണാടക, മധ്യപ്രദേശ് ഹൈക്കോടതികള്‍ കേന്ദ്ര നിയമ കമ്മീഷനോട് അഭിപ്രായം ആരാഞ്ഞിരുന്നു.

Also Read: ഹനുമാന് വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്ന ആളിന് മർദ്ദനം; സംഭവം ആദിപുരുഷിൻ്റെ ഫാൻസ് ഷോയ്ക്കിടയിൽ

നിലവിൽ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം അനുമതിയോടെയാണെങ്കിലും ഇന്ത്യയില്‍ കുറ്റകരമാണ്. പോക്‌സോ വകുപ്പ് പ്രകാരം ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാറാണ് പതിവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here