സേഫ്റ്റിക്ക് മുന്നിൽ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് കാർ

comet

ഓട്ടോമാറ്റിക് മോഡലുകൾക്ക് ആണ് ഇന്ന് ആവശ്യക്കാരേറെ. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാർ എംജിയുടെ കോമെറ്റ് ഇവി ആണ്. ഇലക്ട്രിക് കാർ എന്ന സവിശേഷതയും വിലയും കുറവുമാണ് കോമെറ്റിലേക്ക് ആളുകളെ ആകർഷിക്കുന്നത് .ഡിസൈനിലെ പ്രത്യേകതയും ആകർഷിക്കും.

കോമെറ്റ് സ്വന്തമാക്കാൻ 6.99 ലക്ഷമായിരുന്നു നേരത്തെ നൽകേണ്ടിയിരുന്നതെങ്കിൽ മൈക്രോ ഇലക്ട്രിക് കാറിന് 4.99 ലക്ഷമായി വില കുറഞ്ഞു. ബാറ്ററി വാങ്ങുന്നതിന് പകരം കിലോമീറ്ററിന് നിശ്ചിത തുകയ്ക്ക് വാടകയ്ക്ക് എടുക്കുന്ന പ്രോഗ്രാമായ ബാസിന് കമ്പനി തുടക്കമിട്ടതോടെ ആണ് വിലകുറയാൻ കാരണം. ബാറ്ററിക്ക് വിലനൽകേണ്ട എന്നത് തന്നെയാണ് ഇതിന്റെ കാരണം ഡ്രൈവ് ചെയ്യുന്ന ദൂരത്തെ അടിസ്ഥാനമാക്കി ബാറ്ററി ഉപയോഗത്തിന് വാടക നൽകിയാൽ മതിയാവും. 2.50 രൂപയാണ് കിലോമീറ്ററിന് വാടകയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

ALSO READ: ബുക്കിങ്ങിൽ കുതിച്ച് ഥാർ റോക്സ്, ഒരു മണിക്കൂറിൽ 1.76 ലക്ഷം ബുക്കിങ്

3-ഡോർ വാഹനമാണ് ഇത്. മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ,ഫോഗ് ലാമ്പുകൾ, ഇലുമിനേറ്റഡ് എംജി ലോഗോ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവ കോംപാക്‌ട് രൂപത്തിന് പ്രീമിയം ലുക്ക് നൽകുന്നു. പിൻവശത്തേക്ക് ആളുകൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്ന വിധത്തിലാണ് ഇതിന്റെ ക്രമീകരണം. ഇതിന്റെ അകത്തളവും ഭംഗിയായി ആണ് ഒരുക്കിയിരിക്കുന്നത്. ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ, ഇന്റീരിയറിൽ ചതുരാകൃതിയിലുള്ള എയർ വെൻ്റുകൾ, ബ്ലോക്കി കപ്പ്‌ഹോൾഡറുകൾ, ഡോർ ഇൻസെർട്ടുകൾ, എന്നിവയെല്ലാം കോമേറ്റിലുണ്ട്.

ഡിജിറ്റൽ കീ, പവർ വിൻഡോകൾ, ഗ്രേ ഇന്റീരിയർ തീം, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ തുടങ്ങി നിരവധി സവിശേഷതകളൂം മറ്റ് പ്രത്യേകതയാണ്.വില കുറവാണെങ്കിലും സേഫ്റ്റിയിൽ മുന്നിലാണ് കോമെറ്റ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration