ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയത് സല്‍മാന്‍ ഖാനുമായുള്ള സൗഹൃദം മൂലം; കുറ്റമേറ്റ് ലോറന്‍സ് ബിഷ്‌ണോയി സംഘം

എന്‍സിപി നേതാവ് ബാബാ സിദ്ദിഖീയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയി സംഘം. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒരു സംഘാംഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിപ്പോള്‍ വൈറലാണ്. സിദ്ദിഖിക്ക് ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായുള്ള സൗഹൃദവും അധോലോക നായകന്മാരായ ദാവൂദ് ഇബ്രാഹിം, അനുജ് താപ്പന്‍ എന്നിവരുമായുള്ള ബന്ധവുമാണ് കൊലപാതകം നടത്താന്‍ കാരണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ALSO READ: ‘ശബരിമലയിൽ ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ല…’: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു

മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ധിഖിന്റെ കൊലപാതകത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാന, ഉത്തര്‍പ്രദേശ് സ്വദേശികളാണ് അറസ്റ്റിലായ പ്രതികള്‍. ഒരാള്‍ക്ക് വേണ്ടി മുംബൈ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ടാണ് ബാബ സിദ്ദിഖിയെ ഒരു സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ ബാന്ദ്രയിലായിരുന്നു സംഭവം. അദ്ദേഹത്തിന്റെ മകന്‍ സീഷന്റെ ഓഫീസില്‍ വെച്ചാണ് സംഭവമുണ്ടായത്. മൂന്ന് തവണയാണ് വെടിയുതിര്‍ത്തത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. ബാന്ദ്ര ഈസ്റ്റില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News