‘സൽമാൻ ഖാനെ കൊലപ്പെടുത്താൻ വീണ്ടും പ്ലാൻ, തീരുമാനിച്ചത് എ.കെ 47 ഉപയോഗിച്ച് കാറിലേക്ക് വെടിയുതിർക്കാൻ’, പദ്ധതി പൊളിച്ച് മുംബൈ പൊലീസ്

സല്‍മാന്‍ ഖാനെ കൊലപ്പെടുത്താൻ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയും സംഘവും ഒരുക്കിയ വൻ പദ്ധതി പൊളിച്ച് മുംബൈ പോലീസ്. എ.കെ. 47 തോക്കുകള്‍ ഉപയോഗിച്ച് താരത്തിന്റെ വാഹനത്തിന് നേരെ വെടിയുതിർക്കാനുള്ള പദ്ധതിയാണ് പൊലീസിന്റെ കൃത്യമായ ഇടപെടൽ കൊണ്ട് ഇല്ലാതാക്കാൻ കഴിഞ്ഞത്.

ALSO READ: പൃഥ്വിരാജും ആസിഫ് അലിയും തമ്മിൽ ശരിക്കും എന്തെങ്കിലും പ്രശ്നം ഉണ്ടോ? വർഷങ്ങൾക്ക് ശേഷം തുറന്നു പറഞ്ഞ് ആസിഫ് അലി

മഹാരാഷ്ട്രയിലെ പന്‍വേലില്‍വെച്ച് സല്‍മാന്റെ കാറിന് നേരെ ആക്രമണം അഴിച്ചുവിടാനായിരുന്നു പദ്ധതി. സല്‍മാന്റെ ഫാംഹൗസ് സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. ഇതിനായി സംഘം പാകിസ്താനിയായ ആയുധ ഇടപാടുകാരനില്‍നിന്ന് തോക്കുകളും മറ്റും വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. ആക്രമണത്തിന് പദ്ധതിയിട്ട നാലുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ: ‘മൂകാംബികയിൽ വച്ച് വിവാഹം, 12 വർഷത്തെ ദാമ്പത്യം, പക്ഷെ പിരിയേണ്ടി വന്നു’, ഇപ്പോൾ ഡേറ്റിങ്ങിൽ; ആരാധകർക്ക് മുൻപിൽ വെളിപ്പെടുത്തലുമായി ദിവ്യ പിള്ള

അധോലോക നായകൻ ബിഷ്‌ണോയി സംഘത്തിലെ ഷൂട്ടര്‍മാരായ ധനഞ്ജയ് താപ്‌സിങ്, ഗൗരവ് ഭാട്ടിയ, വസ്പി ഖാന്‍, റിസ്‌വാന്‍ ഖാന്‍ എന്നിവരാണ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവര്‍ ഫാം ഹൗസിന് സമീപത്തും സല്‍മാന്റെ ഷൂട്ടിങ് ലൊക്കേഷന്‍ പരിസരത്തും നിരീക്ഷണം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഏപ്രില്‍ 14-ന് ബൈക്കിലെത്തിയ സംഘം ബാന്ദ്രയിലെ സല്‍മാന്റെ വീടിന് നേര്‍ക്ക് വെടിയുതിര്‍ത്തിരുന്നു. ഇതിന് പിറകെയാണ് കൊലപാതകം ലക്ഷ്യമിട്ട് പുതിയ പദ്ധതി ഇവർ റൂളിപ്പെടുത്തിയതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News