നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ലോറന്‍സ് ബിഷ്‌ണോയ് ; മഹാരാഷ്ട്രയിൽ ഉത്തര്‍ ഭാരതീയ വികാസ് സേനയ്ക്കുവേണ്ടി മത്സരിക്കും

lawrance bishnoi

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ ലോറന്‍സ് ബിഷ്‌ണോയിയെ സ്ഥാനാര്‍ഥിയാക്കി നാമനിര്‍ദേശ പത്രിക നല്‍കാനൊരുങ്ങി ഉത്തര്‍ ഭാരതീയ വികാസ് സേന. നോമിനേഷന്‍ നല്‍കുന്നതിനായുള്ള ഫോം റിട്ടേണിങ് ഓഫീസറുടെ പക്കല്‍നിന്നും ആവശ്യപ്പെട്ടു. ലോറന്‍സ് ബിഷ്‌ണോയിക്കായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത് പാര്‍ട്ടി നേതാവായ സുനില്‍ ശുക്ലയാണ്.

ഉത്തര്‍ ഭാരതീയ വികാസ സേന ലോറന്‍സ് ബിഷ്‌ണോയിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചെങ്കിലും നാമനിര്‍ദേശ പത്രികയില്‍ അയാളുടെ ഒപ്പ് ലഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സംശയമുയര്‍ത്തുന്നുണ്ട്. എന്നാല്‍, നാമനിര്‍ദേശ പത്രികയില്‍ ബിഷ്‌ണോയിയുടെ ഒപ്പ് ഉറപ്പാക്കുമെന്നും അയാളുടെ അറിവോടെയാണ് സ്ഥാനാര്‍ഥിത്വമെന്ന് ഉറപ്പിക്കുന്ന സത്യവാങ്മൂലം ഹാജരാക്കുമെന്നുമാണ് പാര്‍ട്ടി മേധാവിയായ സുനില്‍ ശുക്ല ഉറപ്പ് നൽകിയത്.

Also Read; ഇത് റെക്കോര്‍ഡ്! ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 30 സിക്സറുകള്‍ വാരിക്കൂട്ടിയ ആദ്യത്തെ ഇന്ത്യന്‍ താരമായി യശ്വസി ജെയ്‌സ്വാള്‍

ലോറന്‍സ് ബിഷ്‌ണോയ് സ്ഥാനാര്‍ഥിത്വം അംഗീകരിച്ചാലുടന്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഉത്തര്‍ ഭാരതീയ വികാസ് സേനയില്‍ നിന്ന് മത്സരിക്കുന്ന 50 സ്ഥാനാര്‍ഥികളുടെയും പട്ടിക പാര്‍ട്ടി പുറത്തുവിടുമെന്നും ശുക്ല അറിയിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഉത്തര്‍ ഭാരതീയ വികാസ് സേന ലോറന്‍സ് ബിഷ്‌ണോയിക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്ത് വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിലാണ് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ലോറന്‍സ് ബിഷ്‌ണോയിയുടെ പേര് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. അതിനാൽ തന്നെ ലോറന്‍സ് ബിഷ്‌ണോയിക്ക്‌ ബാന്ദ്ര മണ്ഡലം നല്‍കുന്നതിലും ചില പ്രത്യേകതകളുണ്ട്. ബാന്ദ്ര മണ്ഡലത്തില്‍ മത്സരിച്ചായിരുന്നു ബാബ സിദ്ദിഖിയും ആദ്യമായി നിയമസഭാംഗമായത്. ലോറന്‍സ് ബിഷ്‌ണോയിയുടെ മറ്റൊരു പേരായ ബാല്‍കരണ്‍ ബരാഡ് എന്ന പേരിലാണ് തെരഞ്ഞെടുപ്പ് നാമനിർദ്ദേശത്തിനുള്ള ഫോം വാങ്ങിയത്.

Also Read; ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് പുലർച്ചെ ഇസ്രയേല്‍ ആക്രമണം ; സംഭവത്തിൽ കൊല്ലപ്പെട്ടത് മൂന്ന് മാധ്യമപ്രവർത്തകർ

മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നവംബര്‍ 20-നാണ് നടക്കുന്നത്. നവംബര്‍ 23-നാണ് ഫലം പ്രഖ്യാപിക്കുന്നത്. ഉത്തര്‍ ഭാരതീയ വികാസ് സേന സീറ്റ് നല്‍കിയിരിക്കുന്ന ലോറന്‍സ് ബിഷ്‌ണോയ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുകയാണ്. എന്‍സിപി നേതാവായ ബാബ സിദ്ദിഖിയുടെ കൊലപാതകം, സല്‍മാന്‍ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പ് എന്നിവയിലെല്ലാം ബിഷ്‌ണോയ് ഗ്യാങ് തന്നെയാണ് പ്രതിസ്ഥാനത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News