ഒരാഴ്ചയ്ക്കിടെ വീട്ടിൽ മോഷണം നടന്നത് അഞ്ച് തവണ: ബോംബെ ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകൻ

ROBBERY

വീട്ടിൽ മോഷണം പതിവായതോടെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ദാദർ ഈസ്റ്റ് സ്വദേശിയായ അഭിഭാഷകൻ. അഭിഭാഷകനായ ദ്രുതിമാൻ ജോഷിയാണ് വീട്ടിൽ നടക്കുന്ന മോഷണത്തിൽ പൊറുതിമുട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.ഓഗസ്റ്റ് 19 മുതൽ ഒരാഴ്ചക്കിടെ അഞ്ച് തവണ മോഷണം നടന്നതായാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. മോഷ്ടാക്കൾ ഗ്യാസ് സിലിണ്ടറുകൾ, അടുക്കളയിലെ പാത്രങ്ങൾ എന്നിവ തട്ടിയെടുത്തതായും അദ്ദേഹം പറഞ്ഞു.

ALSO READ; ദില്ലിക്കും മുംബൈയ്ക്കും പിന്നാലെ ഇന്ത്യയിൽ നാലിടത്ത് കൂടി റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാൻ ആപ്പിൾ

1938 മുതൽ അഭിഭാഷകൻ ദാദർ ഈസ്റ്റിലാണ് താമസിക്കുന്നത്. ഇവരുടെ വീടിന് കേടുപാടുകൾ ഉണ്ടായതിനെ തുടർന്ന് കുടുംബം മറ്റൊരു കെട്ടിടത്തിലേക്ക് താമസം മാറിയിരുന്നു. ഇതോടെയാണ് മോഷണം ആരംഭിച്ചത്. പുതിയ വീട്ടിലേക്ക് മാറിയതോടെ പഴയ വീട്ടിൽ സൂക്ഷിച്ച സാധനങ്ങൾ കൂട്ടത്തോടെ മോഷ്ടിക്കുകയായിരുന്നു.

ALSO READ; ബെയ്‌റൂട്ടിൽ വീണ്ടും ഇസ്രയേൽ ആക്രമണം

സംഭവത്തിൽ പൊലീസിനെതിരെയും അഭിഭാഷകൻ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മോഷണം റിപ്പോർട്ട് ചെയ്തപ്പോൾ പൊലീസ് തന്നെ കളിയാക്കുകയായിരുന്നുവെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോൾ, പൊലീസ് മൊഴി രേഖപ്പെടുത്തുകയോ ശരിയായ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നും ജോഷി ആരോപിച്ചു. തൻ്റെ അയൽവാസികളുടെ വീടുകളിലും സമാനമായ തകർച്ചകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ALSO READ;  ഹെയ്തിയിൽ കൂട്ടക്കുരുതി: ആൾക്കൂട്ട ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു

അതേസമയം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും സംശയാസ്പദമായ ചില വ്യക്തികളെ കണ്ടതായും മുംബൈ പോലീസിനെ പ്രതിനിധീകരിച്ച് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വിഎൻ സാഗരെ കോടതിയെ അറിയിച്ചു. മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഹിയറിംഗിനിടെ, മാട്ടുംഗ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ കോടതിയിൽ ഹാജരായി. പ്രദേശത്തെ മോഷണത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ രേവതി മൊഹിതേ-ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ബെഞ്ച്, അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ നൽകാൻ പോലീസിന് നിർദ്ദേശം നൽകി. വാദം കേൾക്കുന്നത് ഒക്ടോബർ 25ലേക്ക് മാറ്റിയിട്ടുണ്ട്.

ENGLISH SUMMARY: MUMBAI BASED LAWYER APPROACHED  BOMBAY HIGHCOURT AFTER A SERIES OF THEFTS IN HOUSE IN A WEEK

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News