മോദിക്കെതിരായ ധ്രുവ് റാഠിയുടെ വീഡിയോ ഷെയര്‍ ചെയ്‌തു ; മുംബൈയില്‍ അഭിഭാഷകനെതിരെ കേസ്

പ്രമുഖ യൂട്യൂബര്‍ ധ്രുവ് റാഠിയുടെ വീഡിയോ ഷെയര്‍ ചെയ്‌തതിന് അഭിഭാഷകനെതിരെ കേസ്. മുംബൈ സ്വദേശിയും സിപിഐഎംഎല്‍ മഹാരാഷ്‌ട്ര സെക്രട്ടറിയുമായ ആദേശ് ബൻസോഡെക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. അഭിഭാഷകരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ വീഡിയോ ഷെയർ ചെയ്‌തത്.

മെയ് 20 ന നടന്ന അഞ്ചാംഘട്ട തെരഞ്ഞെടുപ്പിനിടെയാണ് ബൻസോഡെ ധ്രുവ് റാഠിയുടെ ‘ദ നരേന്ദ്ര മോദി ഫയൽസ്, എ ഡിക്ടേറ്റർ മെൻ്റാലിറ്റി?’ എന്ന വീഡിയോ പങ്കുവെച്ചത്.“നിങ്ങൾ വോട്ടുചെയ്യുന്നതിന് മുന്‍പ് ഈ വീഡിയോ കാണണം.” – എന്ന മറാഠി കുറിപ്പോടെയാണ് ബൻസോഡെ ഷെയര്‍ ചെയ്‌തത്. ‘ബാർ അസോസിയേഷൻ ഓഫ് വസായ്’ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്‌തതോടെ, 50 അംഗ ഗ്രൂപ്പിലെ ചിലരെ പ്രകോപിപ്പിച്ചതാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി വരാന്‍ ഇടയാക്കിയത്.

ALSO READ | പ്രവചനം പിഴച്ച 2014 ആവര്‍ത്തിക്കുമോ?; കണക്കുകള്‍ നല്‍കുന്ന സൂചനയെന്ത്?

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188, 171 (എഫ്), 171 (ജി), ജനപ്രാതിനിധ്യ നിയമത്തിലെ (ആർപിഎ) സെക്ഷൻ 123 (4) പ്രകാരമാണ് കേസ്. ‘എന്‍റെ ഈ മെസേജില്‍ പ്രകോപനപരമായ ഒന്നും ഉണ്ടായിരുന്നില്ല. ഏതെങ്കിലും പ്രത്യേക പാർട്ടിക്ക് വോട്ട് ചെയ്യാൻ ഞാൻ ആരോടും ആവശ്യപ്പെട്ടിരുന്നില്ല’- ആദേശ് ബൻസോഡി പ്രമുഖ ന്യൂസ് പോര്‍ട്ടലായ ദ വയറിനോട് പറഞ്ഞു. മെയ് 19 നാണ് ധ്രുവ് റാഠിയുടെ 29 മിനിറ്റ് ദൈർഖ്യമുള്ള ഈ വീഡിയോ പുറത്തുവന്നത്. ആ വീഡിയോ ഇതുവരെ 15 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ രണ്ട് ദശാബ്‌ദക്കാലത്തെ ഭരണത്തെ വിമർശിക്കുന്നതാണ് വീഡിയോ. ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്ന നിലയിലുള്ള മോദിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതാണ് വീഡിയോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News