തിരുവനന്തപുരത്ത് അഭിഭാഷകൻ ആത്മഹത്യ ചെയ്ത നിലയിൽ; മരണം ബാർ അസോസിയേഷൻ ഗ്രൂപ്പിൽ ആത്മഹത്യാകുറിപ്പിട്ട ശേഷം

ആത്മഹത്യം ചെയ്ത അനില്‍

തിരുവനന്തപുരം ആറ്റിങ്ങലിൽ അഭിഭാഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. ബാർ അസോസിയേഷന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ മരണക്കുറിപ്പ് എഴുതിയശേഷമാണ് ആത്മഹത്യ. ഒപ്പം ജോലിചെയ്യുന്ന അഭിഭാഷകരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പിലുണ്ട്. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. വാമനപുരം അമ്പിളി ഹില്ലിൽ വി എസ് അനിലാണ് ആത്മഹത്യ ചെയ്തത്.

Also Read: കോൺഗ്രസിൽ രാജി; തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് രാജിവച്ചു

വീടിന് ചേർന്നുള്ള ഏറുമാടത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 60 കാരനായ അനിൽ സർക്കാർ സർവീസിൽനിന്ന് വിരമിച്ച ശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. ബാർ അസോസിയേഷന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ മരണക്കുറിപ്പ് എഴുതിയശേഷമാണ് ആത്മഹത്യ. ഓഫീസിലെ ജൂനിയർ അഭിഭാഷകരായ വിഷ്ണു വി ആർ നായരും, രോഹിത്തും നിരന്തരം മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ജീവിതത്തിൽ ഇങ്ങനെയൊരു സാഹചര്യം ഇതുവരെ നേരിട്ടിട്ടില്ല. എല്ലാവരുടെയും മുന്നിൽ അപമാനിക്കപ്പെട്ടു. മറ്റൊരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത് എന്നും, ജീവിതം അവസാനിപ്പിക്കുന്നുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പ്രഖ്യാപനത്തോടനുബന്ധിച്ച് കേരളത്തിലും ബിജെപിയിൽ പ്രതിസന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News