നടൻ ബാലക്കെതിരായ കേസ് നിയമപരമായി നേരിടുമെന്ന് അഭിഭാഷക ഫാത്തിമ സിദ്ദിഖ്

Actor Bala

മുൻ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ നടൻ ബാലക്കെതിരായ കേസ് നിയമപരമായി നേരിടുമെന്ന് അഭിഭാഷക ഫാത്തിമ സിദ്ദിഖ്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ എറണാകുളം കടവന്ത്ര പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്.

Also Read: മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചു; നടന്‍ ബൈജുവിനെതിരെ കേസ് 

ഇപ്പോൾ നടന്ന സംഭവത്തെ കുറിച്ചുള്ള പരാതിയല്ല ഇതെന്നും, വൈരാഗ്യം തീർക്കുന്നതിൻ്റെ ഭാഗമായി പോലീസിനെ ഉപയോഗപ്പെടുത്തിയതാണെന്നും അഭിഭാഷക പറഞ്ഞു. ബാലയുടെ ആരോഗ്യനില മോശമാണ് മൂന്നു നേരവും മരുന്നു കഴിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഏത് അന്വേഷണത്തോടും സഹകരിക്കും. നോട്ടീസ് നൽകി ചോദ്യം ചെയ്തു വിടാവുന്നതേ ഉള്ളൂവെന്നും ഹൈക്കോടതിയിയെ സമീപിക്കുമെന്നും അഭിഭാഷക പറഞ്ഞു.

Also Read: നടിയെ ആക്രമിച്ച സംഭവം; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച കേസില്‍ അതിജീവിതയുടെ ഉപഹർജിയിൽ വിധി ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News