ഹരീഷ് സാല്‍വെ വിവാഹിതനായി; ചടങ്ങിൽ നിത അംബാനി,ലളിത് മോദി, ഉജ്ജ്വല റാവത്ത് തുടങ്ങിയ പ്രമുഖരും

ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് സാല്‍വെ വിവാഹിതനായി. സാല്‍വെയുടെ മൂന്നാം വിവാഹമാണിത്. ട്രിനയാണ് സാല്‍വെയുടെ വധു. ഞായറാഴ്ച ലണ്ടനിലായിരുന്നു സ്വകാര്യ ചടങ്ങ് നടന്നത്. ദമ്പതികളുടെ ചടങ്ങിലെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ALSO READ:ആ രണ്ട് സിനിമകളുടെ പരാജയം വലിയ വിഷമമുണ്ടാക്കിയെന്ന് നടന്‍ റോഷന്‍ മാത്യു
നിത അംബാനി, മുന്‍ ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോദി, ഉജ്ജ്വല റാവത്ത് തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹ ചടങ്ങില്‍ എത്തിയിരുന്നു. കാമുകിയും മോഡലുമായ ഉജ്ജ്വല റാവുത്തിനൊപ്പമാണ് ലളിത് മോദി ചടങ്ങിനെത്തിയത്.

ALSO READ:മണിപ്പൂർ കലാപം; എഴുപതിനായിരത്തിലധികം ആളുകൾ അഭയാർത്ഥികൾ

ആദ്യ ഭാര്യയുമായുള്ള 38 വര്‍ഷത്തെ ദാമ്പത്യം 2020 ജൂണിലാണ് സാൽവെ അവസാനിപ്പിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് സാക്ഷി, സാനിയ എന്നീ രണ്ട് പെണ്‍മക്കളുണ്ട്. വിവാഹമോചനം നേടിയ ഹരീഷ് സാൽവെ ആ വര്‍ഷം മറ്റൊരു വിവാഹം കഴിച്ചിരുന്നു. കുല്‍ഭൂഷണ്‍ ജാദവിന്റേത് ഉള്‍പ്പെടെ രാജ്യത്തെ കോളിളക്കം ഉണ്ടാക്കിയ കേസുകളില്‍ അടക്കം ഹരീഷ് സാല്‍വെ ഹാജരായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News