ഷാറൂഖ് ഖാനെതിരെ വധഭീഷണി മുഴക്കി; അഭിഭാഷകൻ അറസ്റ്റിൽ

SHAH RUKH KHAN

ബോളിവുഡ് താരം ഷാറൂഖ്‌ ഖാനെതീരെ വധഭീഷണി മുഴക്കിയ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഛത്തീസ്ഗഡ് സ്വദേശിയായ ഫൈസാൻ ഖാനെ റായ്പ്പൂരിലെ വസതിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബാന്ദ്ര പൊലീസിന് മൊഴി നൽകാൻ നവംബർ 14ന് മുംബൈയിലെത്തുമെന്ന് ഫൈസാൻ ഖാൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി തനിക്ക് ധാരാളം ഭീഷണികൾ ലഭിക്കുന്നതിനാൽ, അദ്ദേഹം മുംബൈ പോലീസ് കമ്മീഷണർക്ക് കത്തെഴുതുകയും തൻ്റെ സുരക്ഷ കണക്കിലെടുത്ത് വിർച്വലായി മൊഴി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്ന് സൽമാൻ ഖാനെതിരെ നിരവധി വധ ഭീഷണികൾ വന്നതിന് പിന്നാലെയാണ് ‘ഷാറൂഖ്‌ ഖാനെതിരെയും സമാന രീതിയിൽ ഭീഷണി ഉയർന്നത്.

ALSO READ; ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചു; പിന്നാലെ വിഗ്രഹം എടുത്ത് മാറ്റി മേല്‍ ജാതിക്കാര്‍, സംഭവം കര്‍ണാടകയില്‍

കഴിഞ്ഞയാഴ്ച ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫൈസാൻ ഖാൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ നിന്നാണ് താരത്തിന് ഭീഷണി കോൾ വന്നതെന്ന് പൊലീസ് കണ്ടെത്തി.തുടർന്ന് മുംബൈ പോലീസ് സംഘം റായ്പൂർ സന്ദർശിച്ച് ഫൈസാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. എന്നാൽ നവംബർ രണ്ടിന് ഫോൺ നഷ്ടപ്പെട്ടെന്നും പരാതി നൽകിയെന്നും ഫൈസാൻ പൊലീസിനെ അറിയിക്കുകയായിരുന്നു.തൻ്റെ നമ്പറിൽ നിന്ന് വന്ന ഭീഷണി കോളുകൾ തനിക്കെതിരായ ഗൂഢാലോചനയാണെന്ന് ഫൈസാൻ മാധ്യമപ്രവർത്തകരോടും  പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News