ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. വി.എസ്. ചന്ദ്രശേഖരനെതിരെ വെളിപ്പെടുത്തലുമായി നടി മിനു മുനീര്‍; ആരോപണ മുനയിലായത് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വിശ്വസ്തന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ സിനിമാ മേഖലയിലെ പ്രമുഖര്‍ക്കു നേരെ ലൈംഗിക ആരോപണങ്ങള്‍ ശക്തമാവുന്നതിനിടെ കോണ്‍ഗ്രസ് നേതാവും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ അഡ്വ. വി.എസ്. ചന്ദ്രശേഖരനെതിരെയും വെളിപ്പെടുത്തല്‍ നടത്തി നടി മിനു മുനീര്‍. 2009-ല്‍ നിര്‍മാണത്തിലിരുന്ന ‘ശുദ്ധരില്‍ ശുദ്ധന്‍’ എന്ന സിനിമയുടെ ലൊക്കേഷന്‍ കാണിച്ചുതരാം എന്ന് ധരിപ്പിച്ച് ബോള്‍ഗാട്ടിയിലെ ഒരു ഹോട്ടലിലേക്ക് ചന്ദ്രശേഖരന്‍ തന്നെ എത്തിച്ചെന്നും അവിടെ വെച്ച് സിനിമയുടെ നിര്‍മാതാവ് എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ക്കൊപ്പം തന്നെ നിര്‍ത്തി ഇയാള്‍ കടന്നു കളഞ്ഞെന്നും മിനു മുനീര്‍ ആരോപിച്ചു.

ALSO READ: എന്റെ അനുഭവത്തില്‍ പവര്‍ഗ്രൂപ്പിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല, എന്നാല്‍ എനിയ്ക്ക് അനുഭവമില്ലാത്തതിനാല്‍ ‘പവര്‍ഗ്രൂപ്പ്’ ഇല്ലെന്ന് പറയാനാവില്ല; പൃഥ്വിരാജ്

പിന്നീട് നിര്‍മാതാവാണെന്ന് ചന്ദ്രശേഖരന്‍ പരിചയപ്പെടുത്തിയ വ്യക്തി പെട്ടെന്ന് തന്നെ കടന്നുപിടിച്ചെന്നും അപമാനിക്കാന്‍ ശ്രമിച്ചെന്നും മിനു മുനീര്‍ പറയുന്നു. തുടര്‍ന്ന് താന്‍ പ്രതിഷേധിച്ചപ്പോള്‍ അയാള്‍ പിന്മാറിയെന്നും തന്റെ സമ്മതത്തോടെയാണ് ചന്ദ്രശേഖരന്‍ ഹോട്ടലിലേക്ക് തന്നെ എത്തിച്ചതെന്നാണ് അയാളും കരുതിയിരുന്നതെന്നും മിനു മുനീര്‍ പറഞ്ഞു. തന്നെ മറ്റൊരാള്‍ക്ക് കാഴ്ച വെക്കുക എന്ന ഉദ്ദേശ്യമായിരുന്നു ചന്ദ്രശേഖരന് ഉണ്ടായിരുന്നത് എന്നും മിനു മുനീര്‍ ആരോപിക്കുന്നു.

ALSO READ: രഞ്ജിത്തിനെതിരെ പരാതി നല്‍കി ബംഗാളി അഭിനേത്രി ശ്രീലേഖ മിത്ര

അതേസമയം, സാധാരണക്കാര്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിനായി കോണ്‍ഗ്രസ് അടുത്തിടെ ആരംഭിച്ച നിയമസഹായ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ചന്ദ്രശേഖരന്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വിശ്വസ്തനും ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News