‘നവകേരള സദസ് സ്വർണലിപികളാൽ രേഖപ്പെടുത്തേണ്ടത്, സർക്കാരിന്റെ പ്രത്യേകത കളങ്കമില്ലാത്ത സുതാര്യത’: നവകേരള സദസിനെകുറിച്ച് നാട്ടുകാരൻ

നവകേരള സദസ് ലോകചരിത്രത്തിലെ തന്നെ ആദ്യ സംഭവം. ഇത് സ്വർണലിപികളാൽ രേഖപ്പെടുത്തേണ്ട ഒന്നാണ്. നവകേരള സദസിനെ പ്രശംസിച്ച് നാട്ടുകാർ. പിണറായി വിജയനെയും സർക്കാരിനെയും കാത്ത് ആയിരങ്ങളാണ് അണിനിരക്കുന്നത്. കളങ്കമില്ലാത്ത സുതാര്യതയാണ് സർക്കാരിൽ കാണുന്ന ഏറ്റവും വലിയ പ്രത്യേകതയെന്നും കൊല്ലത്തു നിന്ന് നാട്ടുകാരൻ കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read: മറ്റു മാധ്യമങ്ങൾ കണ്ണടച്ചിരുന്നപ്പോൾ കൈരളി മാത്രമാണ് യാഥാർഥ്യം കണ്ടത്; കൈരളി ന്യൂസിനെ അഭിനന്ദിച്ച് മന്ത്രി കെ രാജൻ

വലിയ ഗോപുരങ്ങളിൽ ഇരിക്കുന്നവരല്ല മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും. ജനങ്ങളിലേക്കിറങ്ങി, അവരുടെ പ്രശ്നങ്ങൾ കണ്ട്, അതിനു പരിഹാരം കണ്ടെത്തുന്നവരാണ് ഇപ്പോൾ ഭരണകൂടത്തിരിക്കുന്നത്. വിമർശകർക്കൊക്കെ പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസരം സർക്കാർ നൽകി. എന്നാൽ അവർ ബഹിഷ്കരിക്കുകയാണ് ചെയ്തത്. പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇതിൽ സഹകരിക്കുന്നതായിരുന്നു നല്ലതെന്ന് പ്രതിപക്ഷത്തിന് തന്നെ തോന്നി.

Also Read: നവകേരള സദസ് ഇന്ന് തിരുവനന്തപുരത്തേക്ക്

കേരളം ഇന്നനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്ര ഗവണ്മെന്റും അവരുടെ രാഷ്ട്രീയ താല്പര്യങ്ങളുമാണ്. ഭരണഘടനയ്ക്ക് വിരുദ്ധമായാണ് അവർ സാമ്പത്തിക ഞെരുക്കത്തിലൂടെ ജനങ്ങൾക്ക് മുന്നിൽ അതൃപ്തിയുണ്ടാക്കാൻ ശ്രമിക്കുന്നത്. എന്നാൽ അതൊന്നും ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News