ഐടി കമ്പനികളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പിരിച്ചു വിട്ടതിനേക്കാള്‍ കൂടുതല്‍ ആളുകളെ ഈ വര്‍ഷം മൂന്നുമാസം കൊണ്ട് പിരിച്ചുവിട്ടതായി കണക്കുകള്‍. ടെക് കമ്പനികള്‍ ഒരു ദിവസം ശരാശരി 2,312 പേരെ പിരിച്ചുവിടുന്നുണ്ട്. കൂട്ടപിരിച്ചുവിടല്‍ ട്രാക്ക് ചെയ്യുന്ന ലേ ഓഫ്, ട്രൂ അപ്പ് തുടങ്ങിയ പോര്‍ട്ടലുകളാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്.
മനുഷ്യരാശി കൊവിഡിനെ മറികടന്ന കഴിഞ്ഞവര്‍ഷം ലോകത്തിലെ വന്‍ ടെക് കമ്പനികളില്‍ നിന്ന് 1,64,000ത്തോളം പേരാണ് കൂട്ടപ്പിരിച്ചുവിടലിന് വിധേയരായത്. തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഈ വര്‍ഷത്തെ കണക്കും ഞെട്ടിക്കുമെന്ന് തന്നെയാണ് കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ 1,64,000ത്തിനു മുകളിലായി മൂന്നുമാസം കൊണ്ട് 1,67,000 തൊഴിലാളികള്‍ പിരിച്ചുവിടപ്പെട്ടു. കൂട്ടപ്പിരിച്ചുവിടല്‍ ട്രാക്ക് ചെയ്യുന്ന ലേ ഓഫ് എന്ന പോര്‍ട്ടലാണ് കണക്കുകള്‍ പുറത്തുവിട്ടത്.
കഴിഞ്ഞവര്‍ഷം 1,054 കമ്പനികള്‍ സ്വന്തം തൊഴിലാളികളെ പിരിച്ചുവിട്ടപ്പോള്‍ ഈ വര്‍ഷം മൂന്നുമാസം പിന്നിടുമ്പോള്‍ തന്നെ 561 കമ്പനികള്‍ പിരിച്ചുവിടലാരംഭിച്ചിട്ടുണ്ട്. ട്രൂ അപ്പ് എന്ന പോര്‍ട്ടലിന്റെ കണക്കുകള്‍ അനുസരിച്ച് ഒരു ദിവസം ശരാശരി 2,300 പേരെ പിരിച്ചുവിടുന്നുണ്ട്. കൊവിഡിന് ശേഷമുള്ള പിരിച്ചുവിടല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ പേരെ പിരിച്ചുവിട്ടത് ഈ വര്‍ഷം ജനുവരിയിലാണ്- ഒരു ലക്ഷത്തി എണ്ണായിരം. ടെക് കമ്പനികളെ മാറ്റിനിര്‍ത്തിയാല്‍ മറ്റു കമ്പനികളിലും ലാഭനഷ്ടം ഒഴിവാക്കാന്‍ പിരിച്ചുവിടല്‍ നടപടി തന്നെയാണ് സ്വീകരിക്കുന്നത്. അത് കൊണ്ട് തന്നെ പിരിച്ചുവിടലിനെതിരായ തൊഴിലാളി സമരങ്ങളും ഈ വര്‍ഷം കടുക്കുമെന്ന് ഉറപ്പാണ്. സ്വന്തം തൊഴില്‍ പ്രശ്‌നങ്ങള്‍ക്കപ്പുറത്ത് സാമ്രാജ്യത്വത്തിനെതിരെയും ജെന്‍ഡര്‍ പ്രശ്‌നങ്ങളിലും സമരം തുടരുകയാണ് ലോക തൊഴിലാളികള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here