808 ആടുകളെ നിരത്തി മെസ്സിയുടെ മുഖം സൃഷ്ടിച്ച് ഗോൾ ആഘോഷമാക്കി ലെയ്സ്

ഫുട്ബോൾ ഇതിഹാസ താരം മെസിയുടെ വിജയങ്ങൾ പലതരത്തിലും ആഘോഷമാക്കാറുണ്ട്. അമേരിക്കന്‍ ഫുട്‌ബോളില്‍ സ്വപ്‌നതുല്യമായ അരങ്ങേറ്റമായിരുന്നു ലയണല്‍ മെസിക്ക് ലഭിച്ചത്. ലീഗ്‌സ് കപ്പില്‍ ക്രുസ് അസുലിനെതിരായ മത്സരത്തില്‍ ഫ്രീകിക്കിലൂടെ വിജയഗോള്‍ അടിച്ചാണ് മെസ്സി തന്റെ വരവ് അറിയിച്ചത്. ഇന്റര്‍ മയാമിയിലെ മെസിയുടെ ഈ ആദ്യ ഗോള്‍ നേട്ടം വ്യത്യസ്തമായ രീതിയില്‍ ലെയ്സ് ആഘോഷമാക്കി.

808-ാമത് ഗോളായിരുന്നു ക്രുസ് അസുലിനെതിരെ മെസി നേടിയത്. അതുകൊണ്ട് തന്നെ 808 ആടുകളെ നിർത്തി മെസ്സിയുടെ മുഖം സൃഷ്ടിച്ചാണ് ലെയ്സ് ഈ ഗോൾ നേട്ടം ആഘോഷമാക്കിയത്. ‘മെസി, നിങ്ങള്‍ ഇനിയും ഗോളുകള്‍ കണ്ടെത്തുന്നതിനായി ഞങ്ങള്‍ കുറച്ച് കൂടി ആടുകളെ ചേര്‍ക്കുന്നു’ എന്ന അടിക്കുറിപ്പോടെ ലെയ്‌സ് തന്നെയാണ് സമൂഹമാധ്യങ്ങളില്‍ വീഡിയോ പങ്കുവെച്ചത്.

also read :തിരുവനന്തപുരം മരിയനാട് വള്ളം മറിഞ്ഞു

മത്സരത്തിന്റെ ആദ്യ പതിനൊന്നില്‍ മെസിയെ ഇറക്കിയിരുന്നില്ല. അവസാനഘട്ടത്തിലായിരുന്നു മെസ്സിയുടെ വരവ്. അധികസമയത്തിൽ മെസ്സി നടത്തിയ മിന്നുന്ന പ്രകടനത്തിലാണ് ആ മാജിക് സംഭവിച്ചത്. 94-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിന് പുറത്ത് വച്ച് റഫറി ഇന്റര്‍ മയാമിക്ക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. കിട്ടിയ ഫ്രീകിക്ക് തന്റെ ഇടം കാലിനാൽ തൊടുത്ത ഷോട്ട് വലയുടെ ഇടതു മൂലയിലേക്ക് മിന്നിച്ചപ്പോൾ പിറന്നത് മയാമിയുടെ വിജയഗോളായിരുന്നു.

also read :മുട്ടിൽ മരം മുറിക്കേസിൽ വൻ തട്ടിപ്പ്, പ്രതികൾ തട്ടിപ്പ് നടത്തിയെന്ന് ശരിവച്ച് ഭൂവുടമകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration