വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലർക്ക് പരീക്ഷ നാളെ

Kerala PSC

തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലർക്ക് തസ്തികയിലേക്കുള്ള ഓബ്ജക്ടീവ് പരീക്ഷ നാളെ ഉച്ചക്ക് 1.30 മുതൽ 3.30 വരെ നടക്കും. സംസ്ഥാനത്താകെ 607 പരീക്ഷാകേന്ദ്രങ്ങളിലായി 139187 ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. തിരുവനനന്തപുരം ജില്ലയിൽ 272 കേന്ദ്രങ്ങളിലായി 63380 പേരെയാണ് അഡ്മിറ്റ് ചെയ്തിട്ടുള്ളത്. കൊല്ലം (157) പത്തനംത്തിട്ട (35) ആലപ്പുഴ (58) കോട്ടയം (76) എന്നിങ്ങനെയാണ് പരീക്ഷാകേന്ദ്രങ്ങൾ. മറ്റു ജില്ലകളിൽ ഒന്നും വീതമാണ് പരീക്ഷാകേന്ദ്രങ്ങൾ.

Also read:നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; 17 പേർക്ക് ഒന്നാം റാങ്ക്

ഉദ്യോഗാർത്ഥികൾ അസ്സൽ അഡ്മിഷൻ ടിക്കറ്റും തിരിച്ചറിയൽ രേഖയുമായി ഉച്ചയ്ക്ക് 1.30 ന് മുൻപായി തന്നെ പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. വൈകി വരുന്നവരെ ഒരു കാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration