എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനമിറങ്ങി

വിവിധ വകുപ്പുകളിലെ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനമിറങ്ങി. ഇതിനായി 2024 ജനുവരി മൂന്ന് രാത്രി 12 മണി വരെ അപേക്ഷിക്കാം. ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. പരീക്ഷാത്തീയതി ജനുവരി ആദ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന.

ALSO READ: കണ്ണൂർ വിസി ചുമതല പ്രൊഫ ബിജോയ് നന്ദന്

എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യമായ മറ്റേതെങ്കിലും പരീക്ഷ ജയിക്കണമെന്നതാണ് ഇതിനു അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 18 നും 36 നും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. ജില്ലാ അടിസ്ഥാനത്തില്‍ പ്രതീക്ഷിത ഒഴിവിലേക്കാണ് വിജ്ഞാപനം നടക്കുന്നത്. ശമ്പള നിരക്ക് 26,500-60,700.

അതേസമയം വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 19നും 31 നും ഇടയിലാണ് പ്രായപരിധി. അപേക്ഷകര്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം.

ALSO READ: നവകേരള സദസില്‍ നിവേദനവുമായി വിദ്യാർത്ഥികൾ; പുതിയ കെട്ടിടമെന്ന ആഗ്രഹം നിറവേറ്റി മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration