തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ എൽഡിഎഫിന്റെ പരാതി

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ തൃശൂരിൽ എൽ ഡി എഫിൻ്റെ പരാതി. ശ്രീരാമൻറെ പേരുയർത്തി സുരേഷ് ഗോപിക്കുവേണ്ടി അബ്ദുള്ളക്കുട്ടി വോട്ട് അഭ്യർത്ഥന നടത്തിയ സാഹചര്യത്തിലാണ് എൽഡിഎഫ് പരാതി നൽകാൻ ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറിയും എൽഡിഎഫ് തൃശ്ശൂർ പാർലമെൻറ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജ് അറിയിച്ചു.

Also Read: മോദിക്കെതിരെ പ്രതിരോധക്കടൽ തീർത്ത് ഇന്ത്യ സഖ്യം; ശക്തി പ്രകടനമായി ദില്ലി രാം ലീല മൈതാനിയിലെ മഹാറാലി

നാളെ ജില്ലാ കളക്ടർക്ക് കൈമാറുന്ന പരാതിയുടെ പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്കും നൽകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ എംപി സാകേത് ഗോഖലെ നരേന്ദ്ര മോദിക്കെതിരെയും പരാതി നൽകിയിരുന്നു.

Also Read: കെജ്‌രിവാള്‍ രാജിവെയ്ക്കണോയെന്ന് ജനങ്ങളോട് സുനിത കെജ്‌രിവാള്‍; വേണ്ടെന്ന് ജനക്കൂട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News