മലപ്പുറം വിഷയത്തിലെ പ്രതിപക്ഷ നിലപാട്; നിയമസഭയില്‍ പൊളിച്ചടുക്കി ഭരണപക്ഷം

മലപ്പുറം വിഷയത്തിലെ പ്രതിപക്ഷ നിലപാട് നിയമസഭയില്‍ പൊളിച്ചടുക്കി ഭരണപക്ഷം. യുഡിഎഫ് നിലപാട് ഇരട്ടത്താപ്പും കാപട്യം നിറഞ്ഞതുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോണ്‍ഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ച് കെ ടി ജലീല്‍ എംഎല്‍എ. കോണ്‍ഗ്രസ് ആര്‍എസ്എസ് ബന്ധം തുറന്ന് കാട്ടി ഭരണപക്ഷ അംഗങ്ങള്‍ രംഗത്തെത്തി.

ALSO READ:പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയില്‍ തമ്മിലടി രൂക്ഷം

അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മലപ്പുറം വിഷയം ഉന്നയിച്ച പ്രതിപക്ഷത്തിന് കണക്കിനുള്ള മറുപടിയാണ് ഭരണപക്ഷ അംഗങ്ങളില്‍ നിന്നുണ്ടായത്. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് വിവാദങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ലീഗിനെതിരെ ശക്തമായ വിമര്‍ശനമാണ് കെ ടി ജലീല്‍ എംഎല്‍എ ഉയര്‍ത്തിയത്.

ALSO READ:സ്വര്‍ണക്കടത്ത് പ്രതികളുമായി ലീഗ് നേതൃത്വത്തിന്റെ ബന്ധം;നിയമസഭയില്‍ പ്രതിരോധത്തിലായി യുഡിഎഫ്

മലപ്പുറം ജില്ലക്കെതിരെ പ്രചാരണം അഴിച്ചു വിടുന്നത് സംഘപരിവാറാണ്. എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ഇപ്പോള്‍ യുഡിഎഫ് നടത്തുന്ന പ്രചാരണമെന്നും അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ ഭരണപക്ഷ അംഗങ്ങള്‍ തുറന്നുകാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News