കേന്ദ്രമന്ത്രിയായിട്ടും കേരളത്തിന് വേണ്ടി എന്ത് ചെയ്തു?ശശിതരൂരിൻ്റെയും രാജീവ് ചന്ദ്രശേഖറിൻ്റെയും വികസന രേഖയ്ക്കെതിരെ എൽഡിഎഫ്

ശശിതരൂരിൻ്റെയും രാജീവ് ചന്ദ്രശേഖറിൻ്റെയും വികസന രേഖയ്ക്കെതിരെ എൽഡിഎഫ്.കേന്ദ്രമന്ത്രിയായിട്ടും കേരളത്തിന് വേണ്ടി രാജീവ് ചന്ദ്രശേഖർ എന്ത് ചെയ്തു? എന്നും വികസന പദ്ധതികളിൽ എന്ത് സംഭാവനയാണ് ശശിതരൂർ എം പി നൽകിയത് എന്നും മന്ത്രി ജി ആർ അനിൽ ചോദിച്ചുസംസ്ഥാന സർക്കാർ പദ്ധതികളിൽ എംപി പങ്കെടുത്തില്ല.ഉദ്ഘാടനങ്ങൾക്ക് പോലും എംപി എത്താറില്ലെന്നും വിമർശനം ഉയർന്നു.

ALSO READ:ഇലക്‌ടറല്‍ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് ആദ്യം പറഞ്ഞത് സിപിഐഎം, ഈ വാദമാണ് സുപ്രീംകോടതി ശരിവെച്ചത്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അതേസമയം വികസന പദ്ധതികളിൽ ശശിതരൂരിൻ്റെ സംഭാവനയില്ല എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞുദുരന്തകാലങ്ങളിലും ഒരു സഹായവും ചെയ്തില്ല.തരൂർ മാവേലിയുടെ രീതിയാണ് പിന്തുടരുന്നത്.ജയിച്ചു പോയാൽ പിന്നെ വരുന്നത് അടുത്ത തെരഞ്ഞെടുപ്പിൽ ആണ്.എംപി ഫണ്ടും പ്ലാൻ ഫണ്ടും ഉപയോഗിച്ച് എന്ത് ചെയ്തു എന്നത് എംപി വെളിപ്പെടുത്തണം.സ്റ്റാർ ഹോട്ടലുകളിലെ താമസവും വിദേശബന്ധവും ഉണ്ടായിട്ട് കാര്യമില്ല.അപ്പപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തിലാണ് ജയിച്ചു പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ക്ലാസിക് ലുക്കിനോടാണോ പ്രിയം; വാഹന പ്രേമികള്‍ക്കായി ഹോണ്ട സിബി 350

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News