സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
ഇതുവരെയുള്ള തെരെഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൽ ഡി എഫ് ആണ് മുന്നിൽ. തലനാട് പഞ്ചായത്ത് മേലടുക്കം വാർഡിൽ യുഡിഎഫ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. തലനാട് സിപിഐഎമ്മിലെ കെ കെ ഷാജിയാണ് 22 വോട്ടിനു വിജയിച്ചത്. വെള്ളിയന്നൂർ പഞ്ചായത്തിലും എൽഡിഎഫിന് തന്നെയാണ് വിജയം.
മലപ്പുറം ഒഴൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ എൽഡിഎഫ് വിജയിച്ചു. 51 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് സ്ഥാനാർഥി സി പി രാധ വിജയിച്ചത്.പത്തനംതിട്ട ജില്ലയിൽ ഉപ തെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളിലും എൽഡിഎഫ് വിജയിച്ചു. റാന്നി പഞ്ചായത്തിലെ ഏഴാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി അജിമോൻ 251 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചു.പത്തനംതിട്ട – മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ 12 – വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അശ്വതി പി നായർ വിജയിച്ചു. തെരഞ്ഞെടുപ്പ് നടന്ന റാന്നിയും മുല്ലപ്പെരിശേരി പഞ്ചായത്തും എൽഡിഎഫ് ആണ് ഭരിക്കുന്നത്.ഇരു സ്ഥലങ്ങളിലെയും ഫലം ഭരണത്തെ ബാധിക്കില്ല.പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ എൽ ഡി എഫ് നിലനിർത്തി. എൽ ഡി എഫ് സ്ഥാനാർത്ഥി തീർത്ഥ അനൂപ് 2181 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് വാണിയംകുളം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി അബ്ദുൾ ഖാദർ 5000-ലേറെ വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.
ALSO READ: ശബരിമലയിലെ തിരക്ക് മനഃപൂർവം സൃഷ്ടിക്കുന്നത്: ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി
ഉടുമ്പൻഞ്ചോല ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മാവടി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ അനിമോൾ ആൻറണി വിജയിച്ചു.എൽഡിഎഫ് സ്ഥാനാർത്ഥി 665 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫിലെ സുജ പ്രിൻസ് 392 വോട്ടുകളാണ് നേടാനായത്.273 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.14 അംഗ പഞ്ചായത്തിൽ ഇതോടെ എൽഡിഎഫ് 12 യുഡിഎഫ് രണ്ടും അംഗങ്ങൾ ആണ് ഉള്ളത്.
എറണാകുളം -വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് 10-ാം വാർഡ്,വാണിമേൽ പഞ്ചായത്തിലെ 14 -ാം വാർഡ് ,രാമമംഗലം പഞ്ചായത്തിലെ 13-ാം വാർഡ്, വില്യാപ്പള്ളി പഞ്ചായത്തിലെ 16-ാംവാർഡ്, പാലക്കാട് വടക്കഞ്ചേരി പഞ്ചായത്ത് ആറാം വാർഡ്, പാലക്കാട് പട്ടിത്തറ ഗ്രാമപഞ്ചായത്ത് 14-ാംവാർഡ്, മുട്ടിൽ പഞ്ചായത്തിലെ പരിയാരം വാർഡ്, മാവൂർ പഞ്ചായത്ത് 13-ാം വാർഡ്, കാസർകോട് പള്ളിക്കര പഞ്ചായത്തിലെ കോട്ടക്കുന്ന് വാർഡ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് 6 -ാം വാർഡ്എന്നിവിടങ്ങളിൽ യുഡിഎഫ് വിജയിച്ചു.
ALSO READ: ഇനി വെറും ഉള്ളിയല്ല, അല്‍ – ഉള്ളി, ഉള്ളി വില കണ്ണുനിറയ്ക്കും; വെട്ടിലായത് ഇവര്‍
ഇടുക്കി ജില്ലയിൽ കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാർഡിൽ എഎപി സ്ഥാനാർത്ഥി വിജയിച്ചു. ഈരാറ്റുപേട്ട നഗര സഭയിൽ കുറ്റിമരം പറമ്പ് ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ വിജയം നേടി.കോഴിക്കോട് മടവൂർ പഞ്ചായത്തിലെ പുല്ലാളൂരിൽ മുസ്ലിംലീഗ് വിജയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here