സംസ്ഥാനത്ത് എൽഡിഎഫിന് മികച്ച മുന്നേറ്റം; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 7 സീറ്റുകൾ പിടിച്ചെടുത്തു

സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് നേട്ടം. സംസ്ഥാനത്താകെ 7 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയിൽ നിന്നും നെടുമ്പാശ്ശേരിയിലെ കൽപക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര, മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫിൽ നിന്ന്‌, പാലക്കാട്‌ ജില്ലയിൽ എരുത്തേമ്പതി പഞ്ചായത്തിലെ പിടാരിമേട്‌ വാർഡും യുഡിഎഫിൽ നിന്നുമായാണ് പിടിച്ചെടുത്തത്.

Also Read: കെ റെയിൽ തള്ളാതെ കേന്ദ്രം; ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ദക്ഷിണ റെയിൽവേയുടെ അനുകൂല മറുപടി

ഉപതെരഞ്ഞെടുപ്പ് നടന്ന 23 തദ്ദേശ വാർഡുകളിൽ നേരത്തെ അഞ്ചു വാർഡുകൾ മാത്രമാണ് എൽഡിഎഫിന് ഉണ്ടായിരുന്നത്. അതാണ് ഇപ്പോൾ 10 സീറ്റുകളായി ഉയർന്നത്. 14 സീറ്റുണ്ടായിരുന്ന യുഡിഎഫ് പത്തിലേക്ക് ചുരുങ്ങി. മാത്രമല്ല യുഡിഎഫിന് നെടുമ്പാശ്ശേരിയിലെ പഞ്ചായത്ത് ഭരണം നഷ്ടമാകുകയും ചെയ്തു. നെടുമ്പാശ്ശേരി കല്പക നഗർ വാർഡിൽ സിപിഐഎമ്മിലെ അർച്ചന 98 വോട്ടിന് കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. തൃശൂർ മുല്ലശ്ശേരി പഞ്ചായത്തിലെ പതിയാർ കുളങ്ങര വാർഡും, മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡും യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു.

തിരുവനന്തപുരം കോർപ്പറേഷൻ വെള്ളാർ വാർഡ് ബിജെപിയിൽ നിന്ന് അട്ടിമറി വിജയത്തിലൂടെയാണ് എൽഡിഎഫ് പിടിച്ചെടുത്തത്. എൽഡിഎഫ് സ്ഥാനാർത്ഥി പനത്തുറ ബൈജു 151 വോട്ടുകൾക്കാണ് വിജയിച്ചത്. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡും ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി ശ്രീജല 59 വോട്ടുകൾക്കാണ് വിജയിച്ചത്. ഫലത്തിൽ തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാർഡ്‌ ബിജെപിയിൽ നിന്ന് എൽ ഡി എഫ് പിടിച്ചെടുത്തു.

Also Read: വി സിയുടെ റിപ്പോര്‍ട്ടിലുള്ളത് കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നടന്നതിന് വിരുദ്ധം: മന്ത്രി ആര്‍ ബിന്ദു

മട്ടന്നൂര്‍ നഗരസഭയിൽ ബിജെപിക്ക് കന്നിജയം നേടി. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസിൽ നിന്നാണ് ബിജെപി പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം എന്ന യുഡിഎഫും ബിജെപിയും ആവർത്തിക്കുമ്പോ‍ഴാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്‍റെ ഈ മുന്നേറ്റം എന്നതാണ് ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News