കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പിൽ സ്വന്തം ജാള്യത മറയ്ക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ്. ഭരണകക്ഷിയുടെ പിടിപ്പുകേട് പ്രതിപക്ഷത്തിൻ്റെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും എൽഡിഎഫ് ആരോപിച്ചു. അതിനിടെ കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം നാളെ നഗരസഭയിലെത്തി രേഖകൾ പരിശോധിക്കും. കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി അഖിൽ സി വർഗീസിനൊപ്പം 4 പേരെയാണ് സസ്പെൻ്റ് ചെയ്തത്. എന്നാൽ തട്ടിപ്പിൽ ഭരണകക്ഷിക്കും പങ്കുണ്ടെന്നാണ് എൽ.ഡി.എഫ് ആരോപണം.
Also Read: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം ശക്തമാക്കി സംസ്ഥാനത്തെ ഡോക്ടർമാർ
ഭരണകക്ഷിയുടെ പിന്തുണയില്ലാതെ കോടികളുടെ ക്രമകേട് നടക്കില്ലെന്നും എൽഡിഎഫ് ആരോപിച്ചു. എൽ.ഡി.എഫിനെ പ്രതിസ്ഥാനത്ത് യുഡിഎഫ് ശ്രമം സ്വന്തം ജാള്യത മറയ്ക്കാനാണെന്നും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനിൽ കുമാർ പറഞ്ഞു. പ്രതി അഖിൽ സി വർഗീസ് ഒളിവിൽ തുടരുന്നതിനിടെയാണ് കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം നഗരസഭ ആസ്ഥാനത്ത് എത്തി തെളിവുകൾ ശേഖരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here